ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരോട് സർക്കാരിനും സമൂഹത്തിനും കരുതലുണ്ടാവണം; മമ്മൂട്ടി

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരോട് സർക്കാരിനും സമൂഹത്തിനും കരുതലുണ്ടാവണമെന്ന് നടന്‍ മമ്മൂട്ടി. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിലാണ് മമ്മൂട്ടിയുടെ പ്രതികരണം. ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും, മമ്മൂട്ടി പറയുന്നു.

Click Here