എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സിപിഎം സിദ്ധാന്തം, ഫാസിസമാണത്

തെറ്റുതിരുത്തി ഇന്നോ നാളെയോ ശരിയാകുമെന്ന് പ്രചരിപ്പിച്ച് നിങ്ങള്‍ താങ്ങി നിര്‍ത്തുന്ന ആ പാര്‍ട്ടി എന്ന് നന്നാകുമെന്നാണ് നിങ്ങള്‍ ധരിക്കുന്നത് ?


ഇർഷാദ്

മഴുകൊണ്ട് തലച്ചോറ് പിളര്‍ത്തിയും കത്തി നെറ്റിയില്‍ കുത്തിയിറക്കിയുമാണ് കഴിഞ്ഞ ദിവസം രണ്ടുപേരെ സിപിഐഎം കൊന്നൊടുക്കി നിശബ്ദമാക്കിയത്.. പുറത്ത്നിന്ന് വന്ന സംഘമാണ് കൊല നടത്തിയതെന്നാണ് വാര്‍ത്തകള്‍.. ഇത് ആദ്യത്തെയോ ഒറ്റപ്പെട്ട സംഭവമോ അല്ല.

എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ് സിപിഐഎം നടപ്പിലാക്കുന്ന സിദ്ധാന്തം.. ഫാസിസമാണത്.. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ലെന്ന് കുറിച്ച്, കര്‍ത്തവ്യം നിറവേറ്റി കൈ കഴുകിയ ഇടത്-നൊസ്റ്റാള്‍ജിക് സാഹയാത്രികര്‍ ചെയ്യുന്നത് അക്രമമാണ്.

നിങ്ങളിലൊരാള്‍ കൊല്ലപ്പെടുമ്പോഴുള്ള അതേ വില മറ്റു ജീവനുകള്‍ക്കുമുണ്ട്. തെറ്റുതിരുത്തി ഇന്നോ നാളെയോ ശരിയാകുമെന്ന് പ്രചരിപ്പിച്ച് നിങ്ങള്‍ താങ്ങി നിര്‍ത്തുന്ന ആ പാര്‍ട്ടി എന്ന് നന്നാകുമെന്നാണ് നിങ്ങള്‍ ധരിക്കുന്നത് ? നിങ്ങളുടെ മനസാക്ഷി നിങ്ങളെ വിടാതെ പിന്തുടരട്ടെ.
Photo Courtesy_ Manorama

Leave a Reply