ഈ ഹിന്ദുത്വ ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് നിങ്ങൾക്കെന്താ നിർബന്ധം ?

#Election

ചൂണ്ടുവിരലിൽ മഷി മുക്കാൻ വരി നിന്ന് വരി നിന്ന് ഇന്ത്യയിലെ മുസ്‌ലിങ്ങൾ നടുവൊടിഞ്ഞ്‌ ചത്ത്‌ കൊണ്ടിരിക്കും…


നൗഷാദ് പനക്കൽ

ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ഹിന്ദു ഭീകരർ ആക്രമിച്ചു. 26 പേരടങ്ങുന്ന ഭീകരരാണ് ക്രൂരമായി മുസ്‌ലിങ്ങളെ ആക്രമിച്ചത്‌. സംജോദ എക്സ്‌പ്രസ്സിൽ ബോംബ്‌ വെച്ച ഹിന്ദു ഭീകരരെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോടതി വെറുതെ വിട്ടത്‌.

ഹരിയാന സംഭവത്തിൽ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. നാളെ ഇവരെല്ലാവരും ഹിന്ദുത്വ കോടതിയിൽ നിന്നും ചിരിച്ചുകൊണ്ട്‌ ഇറങ്ങിവരും. അപ്പോഴും ഇവിടെ കളമശേരിയിൽ കത്തിയ ബസ്സിന്റെ വിലാപങ്ങളായിരിക്കും നമ്മുടെ ചർച്ചയിൽ ഉണ്ടാവുക.

ഹിന്ദു ഭീകരതക്ക്‌ ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത അത്രമേൽ ഭീതിതമാണ്. ചൂണ്ടുവിരലിൽ മഷി മുക്കാൻ വരി നിന്ന് വരി നിന്ന് ഇന്ത്യയിലെ മുസ്‌ലിങ്ങൾ നടുവൊടിഞ്ഞ്‌ ചത്ത്‌ കൊണ്ടിരിക്കും. ഒരു ഹിന്ദു ഭീകരനും ഒന്നിന്റെയും പേരിൽ ഒരു നഷ്ടവും സംഭവിക്കാതിരിക്കാൻ രാജ്യം അപ്പോഴും ജാഗ്രത പാലിക്കുന്നുണ്ടാകും.

എന്തിനാണ് മനുഷ്യരെ നിങ്ങളീ രാജ്യത്ത്‌ വരി നിന്ന് മരിച്ച്‌ വീഴുന്നത്‌. ഈ ഹിന്ദുത്വ ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?

Leave a Reply