ഇതൊരു വൈകാരികപ്രശ്നമല്ല, നാളത്തെ റൊട്ടിയുടെ വിഷയമാണ്

കർഷകസമരത്തിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് വിഷം കഴിച്ച് മരിച്ച അമർജിത് സിംഗിൻ്റെ ആത്മഹത്യക്കുറിപ്പിന് അത്ര വലിയൊരു സൈബർ വിസിബിലിറ്റിയൊന്നും ലഭിക്കാൻ സാധ്യതയില്ല.

വളരെ സെൻസേഷണലായ ചില പ്രയോഗങ്ങൾ ഉൾക്കൊണ്ടിരിക്കിലും വലത് മാദ്ധ്യമങ്ങൾ ആ ആത്മഹത്യാക്കുറിപ്പ് അതെ മട്ടിൽ വലിയൊരു വാർത്തയാക്കില്ല എന്നറിയാൻ അശേഷം ബുദ്ധിമുട്ടില്ല.

പക്ഷേ ഇടത് പക്ഷത്ത് നിന്നും അങ്ങനെയൊരു നീക്കം ഉണ്ടാകാതെ പോകുന്നത് അത്ഭുതകരമായ് തോന്നിയെങ്കിലും ദ പ്രിൻ്റിൽ കണ്ട ഈ വാർത്താഭാഗത്തിൽ നിന്നും അതിൻ്റെ കാര്യകാരണങ്ങൾ വ്യക്തമാവുകയാണുണ്ടായത്.

“The agrarian crisis is responsible for depression among many in Punjab. But as farmer leaders, we urge everyone not to commit suicide and instead please join the struggle. Suicides will only demoralise protesters, but we need to continue our struggle in a peaceful manner,” said Jagmohan Singh Patiala, general secretary, Bharatiya Kisan Union (Dakonda).

അതിജീവനത്തിനായുള്ള ഒരു സമരത്തിനിടയിൽ സംഭവിച്ച് പോയ ഖേദകരമായൊരു ആത്മഹത്യയെ വൈകാരികമായ് ചൂഷണം ചെയ്യുന്നത് സമരത്തിന് ഇനിയും ഏറെ അന്തർദേശീയ പ്രശസ്തി നേടി കൊടുത്തേനെ.

പക്ഷേ അതിൻ്റെ ആത്മീയമായ ആഘാതം കർഷക ലക്ഷങ്ങളെയാവും വിഷാദലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുക.

തോറ്റവർ പനാമർ വാങ്ങി അടിക്കുന്നത് നോർമലായ് കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണ കർഷക ജനതയ്ക്ക് ഇത് അതിജീവനത്തിൻ്റെ അവസാനവട്ട പോരാട്ടമാണ്, അത് മാത്രമാണ്.

ഇതൊരു വൈകാരികപ്രശ്നമല്ല. നാളത്തെ റൊട്ടിയുടെ വിഷയമാണ്.

ഇതൊരു ബ്ലാക്ക് മെയിലിംഗ് മന്ത്രവാദമല്ല. വർഗപരമായൊരു തെരുവ് സമരമാണ്. അതാകട്ടെ, ആത്മഹത്യകൾ കണ്ട് കണ്ണ് നിറയുന്നവരോടല്ല താനും.

ആ അർത്ഥത്തിൽ, അതിൻ്റെ വ്യാപ്തിയിൽ കിസാൻ യൂണിയൻ്റെ നിലപാട് ആദരണീയവും ഏറെ മാതൃകാപരവുമാണ്.

അമർജിത് സിംഗുമാർ ആവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നവർ നിരാശരായി പോവട്ടെ.

കർഷകസമരം വിജയിക്കട്ടെ…

ഹരിശങ്കരനശോകൻ

Like This Page Click Here

Telegram
Twitter