കർഷക പ്രക്ഷോഭത്തിൻ്റെ കനല്‍ക്കറ്റ

ആയുഷ്ക്കാലം മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകര്‍‍ ചേറ്റുവയലില്‍ വരക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല, കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ളവരുടെ ജീവിതം കൂടിയാണ്. ഭരണാധിപരും മന്ത്രിമാരും ഭൃത്യരും അതിരുകാക്കുന്ന സെെനികരുമടക്കം മുഴുവന്‍ ജനതയും കടപ്പെട്ടിരിക്കുന്ന ഒരേയൊരു സമൂഹം കതിരു കാക്കുന്ന കര്‍ഷക സമൂഹമാണ്. പാവപ്പെട്ടവരുടെയും സുഖലോലുപതയില്‍ കഴിയുന്ന സമ്പന്നരുടെയും വിശപ്പ് മാറ്റാൻ ജീവിതം ഉഴിഞ്ഞുവച്ച സമൂഹസേവകര്‍. പലപ്പോഴും വിളവ് നഷ്ടമാകുമെന്നറിഞ്ഞു തന്നെ കൃഷിയിറക്കി മഹാത്യാഗം ചെയ്യുന്നവർ. ഭരണകൂടങ്ങളുടെ നയങ്ങൾക്കൊണ്ട്
കാലങ്ങളായി അസമത്വത്തിന്‍റെയും നീതി നിഷേധത്തിന്‍റെയും അരികുവത്കരണത്തിന്‍റെയും ഇരകളായി മാറിയ കർഷകരിൽ ലക്ഷക്കണക്കിന് പേരാണ് കടക്കെണിയിലും ജപ്തിഭീഷണിയിലും ആത്മമഹത്യ ചെയ്തത്. കർഷകരുടെ നിലനിൽപ്പിന് ഭീഷണിയായ, ഫാഷിസ്റ്റ് സർക്കാർ കോർപ്പറേറ്റുകൾക്കുവേണ്ടി നിർമ്മിച്ച പുത്തന്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രതിഷേധം തീര്‍ക്കുകയാണ് കനല്‍ക്കറ്റയെന്ന മൂന്നര മിനുറ്റ് സമരകാവ്യം. ഇന്നും തുടരുന്ന കർഷകപ്രക്ഷോഭത്തിനൊപ്പം പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ജാസിഗിഫ്റ്റും നാസർ മാലിക്കും ഒരുക്കിയ പ്രതിരോധ സംഗീതത്തിന് ഹാരിസ് അബ്ദുൾ വഹീദ് രചന നിർവ്വഹിച്ചിരിക്കുന്നു.

Like This Page Click Here

Telegram
Twitter