വാസുവേട്ടനെ നിരുപാധികം വിട്ടയക്കുക; സംയുക്ത പ്രസ്താവന

“കേരളത്തിൽ 2016 മുതൽ നടന്ന എട്ടു കൊലപാതകങ്ങളെ മുൻ നിർത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടൻ (ഗ്രോ വാസുവെന്നും അറിയപ്പെടുന്നു) രാഷ്ട്രീയവൽക്കരിക്കുന്നു…”
സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

2016ൽ നിലമ്പൂരിലെ കരുളായിയിൽ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മൃതദേഹം ബന്ധുക്കൾക്കും പൊതുപ്രവർത്തകർക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലീസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലീസ് ചാർജ് ചെയ്ത കേസിൽ 7 വർഷത്തിനു ശേഷം മനുഷ്യാവകാശ – ട്രേഡ് യൂണിയൻ പ്രവർത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാൾ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് എ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നിൽ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയിൽ മാത്രം അഭിരമിക്കുന്നവർക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാർമികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തിൽ 2016 മുതൽ നടന്ന എട്ടു കൊലപാതകങ്ങളെ മുൻ നിർത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടൻ (ഗ്രോ വാസുവെന്നും അറിയപ്പെടുന്നു) രാഷ്ട്രീയവൽക്കരിക്കുന്നു. നിരപരാധിത്വം എന്നാൽ നിഷ്ക്രിയത അല്ലെന്നും അപരാധങ്ങൾക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയർത്തുന്നു.
.
അപരാധങ്ങൾക്കും അനീതികൾക്കും എതിരെയുള്ള വൈവിധ്യങ്ങളായ പ്രതിഷേധങ്ങളിലൂടെയാണ് ജനാധിപത്യഭാവനകൾ സാർത്ഥകമായ രാഷ്ട്രീയമായി മാറുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനീതികൾക്കും അപരാധങ്ങൾക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് വാസുവേട്ടന് എതിരായ കേസ്സും നിയമനടപടികളും. വാസുവേട്ടന് എതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നിരക്കുന്നതല്ലെന്ന്‌ ഞങ്ങൾ കരുതുന്നു. അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും, കൈക്കൊണ്ട നടപടികൾ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവിൽ നിന്നും മോചിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസും നടപടികളും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് അത് പിൻവലിക്കണമെന്നും സമാനമായ മറ്റു കേസുകൾ റദ്ദാക്കണമെന്നും ഞങ്ങൾ ആവിശ്യപ്പെടുന്നു.

BRP ഭാസ്ക്കർ, കെ.കെ.രമ, കെ.സച്ചിദാനന്ദൻ, ഡോ: എം കുഞ്ഞാമൻ, കെ. അജിത, ജെ. ദേവിക, സാറാ ജോസഫ്, ഡോ.ഖദീജ മുംതാസ്, പ്രകാശ് ബാരെ, സണ്ണി കപിക്കാട്, ബി.രാജീവൻ, സി.വി.ബാലകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, എം.എൻ കാരശ്ശേരി, എം.എൻ രാവുണ്ണി, കുരീപ്പുഴ ശ്രീകുമാർ, ജി. ദേവരാജൻ, എസ്. രാജീവൻ, എൻ.സുബ്രഹ്മണ്യൻ, ഡോ:എ.കെ.രാമകൃഷ്ണൻ, എം. ഗീതാനന്ദൻ, ഡോ: കെ.ടി.റാംമോഹൻ, ഡോ.കെ.രവിരാമൻ, കെ.മുരളി, കെ.രാമചന്ദ്രൻ, ഡോ.എസ്.ഫൈസി, പ്രമോദ് പുഴങ്കര, അഡ്വ:പി.എ. പൗരൻ, കെ. എച്ച് ഹുസൈൻ, ജോളി ചിറയത്ത്, കെ.എ ഷാജി, ഡോ: ഇ.വി.രാമകൃഷ്ണൻ, കെ.പി.സേതുനാഥ്, എം. സുൽഫത്ത്,ഡോ: ആസാദ്, അംബികാസുതൻ മാങ്ങാട്, വി.എസ് അനിൽകുമാർ, കെ. രാജീവ് കുമാർ, ഡോ: ഇ. ഉണ്ണികൃഷ്ണൻ, മേഴ്സി അലക്സാണ്ടർ, കെ.കെ.ബാബുരാജ്, പി.ഇ. ഉഷ, മാഗ്ളിൻ ഫിലോമിന, ഡോ. ശാലിനി വി.എസ്,അഡ്വ: തുഷാർ നിർമ്മൽ സാരഥി, അഡ്വ: ചന്ദ്രശേഖരൻ, ഐ. ഗോപിനാഥ്, അഡ്വ. ഭദ്രകുമാരി, കെ. സഹദേവൻ, ഡോ: ജ്യോതികൃഷ്ണൻ, എൻ.പി.ചെക്കുട്ടി, എൻ.മാധവൻകുട്ടി, സണ്ണി പൈകട, ഡോ: സോണിയ ജോർജ്ജ്, ശ്രീജ നെയ്യാറ്റിൻകര, ശരത് ചേലൂർ, പ്രേംചന്ദ്, പി.കെ.വേണുഗോപാൽ, ജമാൽ കൊച്ചങ്ങാടി,വി കെ രവീന്ദ്രൻ, റസാക്ക് പാലേരി, സി.കെ. അബ്ദുൽ അസീസ്, ശ്രീധർ രാധാകൃഷ്ണൻ, മാധവൻ പുറച്ചേരി, അമ്പിളി ഓമനക്കുട്ടൻ, ഇസാബിൻ അബ്ദുൾകരിം, ഡോ: എം.എം. ഖാൻ, കെ.എസ്. ഹരിഹരൻ, ഇ.പി. അനിൽ, ഡോ: ഡി. സുരേന്ദ്രനാഥ്, കെ.വി. രവിശങ്കർ, ടി.വി. രാജൻ, അഡ്വ: ചന്ദ്രശേഖരൻ, ആർ. അജയൻ, ഏ.ജെ. വിജയൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അംബിക മറുവാക്ക്, ഡോ ഹരി പി.ജി, ഡോ: പ്രസാദ്, സി.എസ്. മുരളി, പുരുഷൻ ഏലൂർ, കെ.പി. ദീപു, പി. ബാബുരാജ്, കെ.എം. വേണുഗോപാൽ, ഷഫീഖ് താമരശ്ശേരി, പി.പി. വേണുഗോപാൽ, ബി. അജിത് കുമാർ, അഡ്വ: ജോൺജോസഫ്, സി.പി. റഷീദ്, വിജയരാഘവൻ ചേലിയ, ടോമി മാത്യു, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, ഗണേശൻ പി.കെ, ഹമീദ് ചേളാരി, സുജാഭാരതി, ഷാൻറോ ലാൽ.

Follow us on | Facebook | Instagram Telegram | Twitter | Threads