വീണ്ടും പറയുന്നു, സിപി ജലീലിനെ വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണ്
അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി
വീണ്ടും പറയുന്നു സി പി ജലീലിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണ്. ഇപ്പോൾ സംഭവ സ്ഥലത്ത് നിന്നു കണ്ടെടുത്ത വെടിയുണ്ടകൾ, പോലീസ് ഉപയോഗിച്ച ആയുധങ്ങൾ, ജലീൽ ഉപയോഗിച്ചതെന്ന് ആരോപിച്ചു പോലീസ് കണ്ടെടുത്ത നാടൻ തോക്കും തിരകളും ഫോറൻസിക് പരിശോധനക്കയച്ചതിന്റെ ഫലം പുറത്ത് വന്നിരിക്കുന്നു. അതു പ്രകാരം;
1. ജലീൽ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്ന നാടൻ തോക്കിൽ നിന്നും നിറയൊഴിച്ചതായി കണ്ടെത്താനായിട്ടില്ല.
2. വെടി ഉതിർത്തെങ്കിൽ ജലീലിനെ കയ്യുകളിൽ വെടിമരുന്നിന്റെ അംശങ്ങൾ ഉണ്ടാകണമായിരുന്നു.അപ്രകാരം ജലീലിന്റെ കയ്യിൽ വെടിമരുന്നിന്റെ അംശങ്ങൾ കണ്ടെത്താൻ ആയിട്ടില്ല.
3. സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത വെടിയുണ്ടകളിൽ ഭൂരിഭാഗവും പോലീസുകരുടെ റൈഫിളുകളിൽ നിന്നും ഉതിർത്തതാണ്.
#SocialMedia