UAPA; അമിത്ഷായുടെ നിലപാടിൽ നിന്നും എന്തു വ്യത്യാസമായിരുന്നു ഇടതു സര്‍ക്കാരിന്?

ഭേദഗതി വരുതാത്ത NIA-UAPA ആക്ട് തന്നെ പ്രശ്നമായിരുന്നു…

അനസ് മുഹമ്മദ്

എൻ.ഐ.എ – യു.എ.പി.എ ആക്ട് ഭേദഗതി പാർലമെന്റിൽ എതിർത്ത സി.പി.എം അംഗം ആരിഫ് പറയുന്നത് നാളിത് വരെയുള്ള അതിന്റെ ട്രാക്ക് റെക്കോർഡ് നിയമത്തെ ദുരുപയോഗം ചെയ്യുകയും. വര്‍ഷങ്ങളോളം ജാമ്യം പോലും നിഷേധിക്കപ്പെട്ട് കൊണ്ട് നിരപരാധികളെ തുറങ്കിൽ അടക്കുകയും ചെയ്തു എന്നതാണ്. അതായത് ഭേദഗതി വരുതാത്ത NIA-UAPA ആക്ട് തന്നെ പ്രശ്നം ആയിരുന്നു എന്ന്.

ഇനി ഈ വിഷയത്തിൽ കേരള സി.പി.എമ്മിന്റെ അഭിപ്രായം ഇത് തന്നെ ആണോ ? കേരളത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ മുസ്‌ലിങ്ങൾക്കും, ദലിത്, മാവോയിസ്റ്റുകൾക്കും എതിരെയുള്ള കേസുകളിൽ വ്യാപകമായി യു.എ.പി.എ പ്രയോഗിച്ചത് ഇടത് സർക്കാർ ആണ്. രാഷ്ട്രീയക്കാർക്ക് (സി.പി.എം) എതിരെ ഈ നിയമം പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ, നല്ല യു.എ.പി.എ- ചീത്ത യു.എ.പി.എ എന്ന് ക്യാറ്റഗറൈസ്ഡ് ചെയ്യുകയും, ‘ഭീകര-തീവ്രവാദികൾക്ക്’ എതിരെ പ്രയോഗിക്കുന്നതിൽ തെറ്റില്ലെന്നും രാഷ്ട്രീയക്കാർക്കെതിരെ പ്രയോഗിക്കുന്നത് ശരിയല്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

അമിത്ഷായും സംഘ്പരിവാരവും പറയുന്നതിൽ നിന്ന് എന്ത് വ്യത്യാസം ആയിരുന്നു ഈ വിഷയത്തിൽ ഇവരുടെ നിലപാടുകളിൽ ?

Leave a Reply