ഒരു കടലാസുകീറ് നിങ്ങൾക്കു ഞാൻ തരും, അതിൽ നിങ്ങളെന്നെ വായിച്ചെടുക്കുക

എന്നെക്കുറിച്ചാണെങ്കിൽ
എന്നോടു ചോദിക്കുക
മൗനാക്ഷരങ്ങൾ നിറച്ച
ഒരു കടലാസുകീറ്
നിങ്ങൾക്കു ഞാൻ തരും.
അതിൽ നിങ്ങളെന്നെ
വായിച്ചെടുക്കുക…
_ ലൂയിസ് പീറ്ററുടെ കവിതകൾ
കവിതാ സമാഹാരം
Publisher :3000 BC Script Museum

എഴുതി ജീവിക്കാന്‍ ആശിച്ചിരുന്നില്ല
എഴുതാതിരിക്കാനുമായിരുന്നില്ല.
ഇവിടെ എത്തി ജീവിക്കുവാനല്ല,
ജീവിച്ചിരുന്നു എന്നടയാളപ്പെടുത്തുവാന്‍
എന്റെ 53 പ്രിയകവിതകള്‍ സമാഹരിക്കുന്നു.
_ ലൂയിസ് പീറ്റര്‍, Aug 2014