ഫദി സർഹാൻ; പലസ്തീനിലെ ജോര്‍ജ്ജ് ഫ്ലോയിഡ്

വെസ്റ്റ്ബാങ്കില്‍ റാമല്ലക്ക് സമീപം ഇസ്രായേലി കൊളോണിയലിസ്റ്റ് കുടിയേറ്റക്കാരുടെയും ഇസ്രയേല്‍ സൈന്യത്തിന്‍റെയും ആക്രമണത്തിലാണ് ഫദി അദ്‌നാൻ സർഹാൻ എന്ന പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടത്. ഈദ് ആഘോഷങ്ങള്‍ക്ക് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോള്‍ ആയിരുന്നു ആക്രമണം… സംഭവത്തെ കുറിച്ചു ആയിഷ ബിന്ത് ജലീലിന്‍റെ നിരീക്ഷണം…

കൊലപാതകങ്ങൾ തമാശയാകുന്ന ചില ഇടങ്ങളുണ്ട് ഭൂമിയിൽ. തീവ്രവാദി എന്നോ വിഘടനവാദി എന്നോ മുദ്രകുത്തിയാൽ ഒരു പൂ പറിക്കും പോലെ ജീവൻ എടുക്കാം. സ്വയം പ്രതിരോധം എന്ന് വിളിക്കാം. ചോദ്യം ചെയ്യുന്നവൻ തീവ്രവാദിയായി മുദ്രകുത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം.

പറഞ്ഞു വരുന്നത്, ഈ കഴിഞ്ഞ ദിവസം പലസ്‌തിനിലെ റാമല്ലക്ക് സമീപം കൊല്ലപ്പെട്ട “ഫദി അദ്നാൻ സർഹാൻ” എന്ന 37കാരനെ പറ്റിയാണ്. ജോലി സ്ഥലത്തു നിന്നും ഈദ് ആഘോഷിക്കാന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പക്ഷെ, മടങ്ങിയത് മലക്കുകൾക്ക് ഒപ്പം ആണെന്ന് മാത്രം.

തങ്ങളെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതാണെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, ദൃക്സാക്ഷി വിവരണം മറ്റൊന്നാണ്. ഇസ്രായേലി കൊളോണിയലിസ്റ്റുകള്‍ ആക്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ഫാദിയുടെ കാറിന് നേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. കാലിൽ പരിക്കേറ്റ സർഹാൻ ഒരു മണിക്കൂറോളം പ്രഥമ ചികിത്സ പോലും ലഭിക്കാതെ നരകിച്ചു മരിക്കുകയായിരുന്നു എന്ന്.

കണക്കിന് പറഞ്ഞാൽ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മറ്റൊരു പതിപ്പാണ് സർഹാൻ. പക്ഷെ, ചരിത്രതാളുകളിൽ ഒരു തീവ്രവാദിയായി എണ്ണപ്പെടും എന്ന് മാത്രം.

ഈ സാഹചര്യത്തിൽ മാലിക്ക് അൽ ഷഹബാസ് അഥവാ Malcolm X പറഞ്ഞ വാക്കുകൾ ആണ് ഓർമ്മ വരുന്നത്,  “I’m for truth,no matter who tells it.I’m for justice,no matter who it’s for or against.”

Click Here