രാഷ്ട്രീയക്കാരിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരാളുടെ ജീവിതം

പട്ടാള ഭരണത്തിനെതിരെ ആയുധമെടുത്ത് പോരാടിയ ഇടതുപക്ഷ ഗറില്ലയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച Jose Mujica. ജനങ്ങൾക്ക് വേണ്ടി പോരാടിയതിന് തന്റെ ആയുസിന്റെ 12 വർഷക്കാലം ജയിലിൽ ക്രൂരമായ ഏകാന്ത തടവിന് വിധേയനായ Jose Mujica…


റെനിഷ് പി എന്‍

A Twelve-Year Night (2018)
സിനിമയെ കുറിച്ച് യാതൊരു ധാരണകളുമില്ലാതെയാണ് A Twelve- Year Night കാണാനിരുന്നത്.
കണ്ടു തുടങ്ങിയപ്പോഴാണറിയുന്നത്, യുറഗ്വേയൻ രാഷ്ട്രീയ ചരിത്രത്തിലെ 3 പേരുടെ ജീവിതത്തെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. ആ മൂന്ന് പേരിൽ ഒരാൾ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് എന്നറിയുമ്പോൾ, 12 വർഷക്കാലം അദ്ദേഹം അനുഭവിച്ച വേദനകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

യുറഗ്വേയിൽ ജനാധിപത്യം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്ത കാലഘട്ടം. പട്ടാളഭരണത്തിനെതിരെ തുപമാരോ റവല്യൂഷണറി മൂവ്മെൻറ് എന്ന പേരിൽ ഇടതുപക്ഷ പോരാളികൾ ആയുധമെടുത്ത് പോരാടി. വിപ്ലവ മുന്നേറ്റങ്ങളെയെല്ലാം പട്ടാള ഭരണം ക്രൂരമായി അടിച്ചമർത്തി. വിപ്ലവകാരികളെയെല്ലാം തുറങ്കിലടച്ചു. അതിൽ ഒൻപത് വിപ്ലവ നേതാക്കളെ പട്ടാള ഭരണത്തിനറുതി വരും വരെ രഹസ്യ കേന്ദ്രങ്ങളിലായി 12 വർഷക്കാലത്തെ ക്രൂര പീഡനത്തിനിരയാക്കി. ആ ഒൻപത് പേരിൽ നിന്നുള്ള മൂന്ന് പേരുടെ ഏകാന്ത തടവറയിലെ ജീവിതമാണ് A Twelve- Year Night.

ആ മൂന്ന് പേരിൽ ഒരാളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട യോസെ മൂയിക (Jose Mujica) അഞ്ച് വർഷക്കാലം യുറഗ്വേയ് പ്രസിഡന്റായിരുന്ന കാലത്ത് ലോകകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റായി അറിയപ്പെട്ട Jose Mujica.  ലോകത്തിലെ ഏറ്റവും ലളിത ജീവിതം നയിച്ച ഏറ്റവും വിനീതനായ പ്രസിഡന്റായ Jose Mujica . തന്റെ മാസ വരുമാനത്തിന്റെ 90 ശതമാനവും പാവപ്പെട്ടവർക്ക് വേണ്ടി ചിലവഴിച്ച Jose Mujica.

ഡ്രഗ് ട്രാഫിക്കിങ് മാഫിയകളിലേക്ക് ആകർഷിക്കപ്പെട്ട് ഏറ്റുമുട്ടൽ കൊലകളിലും ജയിലുകളിലുമായി കുറ്റകൃത്യങ്ങളുടെ ലോകത്ത് എരിഞ്ഞു തീരുന്ന യൗവ്വനങ്ങൾക്ക് അറുതി വരുത്താൻ മാരിജുവാനയ്ക്കുണ്ടായിരുന്ന നിരോധനം നീക്കുകയും, ഗേ മാര്യേജ്, അബോർഷൻ എന്നിവ തന്റെ ഭരണകാലയളവിൽ നിയമാനുസൃതമാക്കി മാനവിക മൂല്യങ്ങളെ തൊട്ടറിഞ്ഞ Jose Mujica.

തന്റെ ഭരണ കാലയളവിൽ പ്രസിഡൻഷ്യൽ കൊട്ടാരമുപേക്ഷിച്ച് കൃഷിയിടത്തിനോട് ചേർന്ന ഒറ്റമുറിയിൽ കൃഷി ചെയ്ത് ഭാര്യക്കൊപ്പം ജീവിച്ച Jose Mujica . തന്റെ ഭരണകാലത്ത് പ്രസിഡൻഷ്യൽ ആഡംബരങ്ങളൊക്കെ ഉപേക്ഷിച്ച് യാതൊരു സുരക്ഷാ ഭീഷണിയുമില്ലാതെ തന്റെ 1987 മോഡൽ ബീറ്റിൽ ഒറ്റയ്ക്ക് ഓടിച്ചു പോകുന്ന ജനകീയനായ Jose Mujica.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, സമ്പത്തിക അസമത്വത്തിനെതിരെയും പോരാടിയ Jose Mujica.
പട്ടാള ഭരണത്തിനെതിരെ ആയുധമെടുത്ത് പോരാടിയ ഇടതുപക്ഷ ഗറില്ലയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച Jose Mujica. ജനങ്ങൾക്ക് വേണ്ടി പോരാടിയതിന് തന്റെ ആയുസിന്റെ 12 വർഷക്കാലം ജയിലിൽ ക്രൂരമായ ഏകാന്ത തടവിന് വിധേയനായ Jose Mujica.

തബാരെ വാസ്ക്വസ് എന്ന ഇടതു പ്രസിഡന്റിന്റെ പിൻതുടർച്ചക്കാരനായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി, അഞ്ചു വർഷക്കാലത്തെ ഭരണം പൂർത്തിയാക്കി, തന്റെ ഭരണ നേട്ടങ്ങളിലൂടെ അടുത്ത തിരഞ്ഞെടുപ്പിലൂടെ തബാരെ വാസ്ക്വസ് ന് തന്നെ ഭരണം കൈമാറി ഇടതുഭരണ തുടർച്ചയിട്ട  Jose Mujica എന്ന ജനകീയനെ ചിട്ടപ്പെടുത്തിയ 12 വർഷക്കാലത്തെ കൊടും യാതനകളുടെ ചരിത്രാവതരണമാണ് A Twelve-Year Night.

Director : Álvaro Brechner
Country : Uruguay
Language : Spanish
Genres : Biography | Crime | Drama | History
IMDB Rating: 7.8 / 10

Leave a Reply