മെർകു തൊടർച്ചി മലൈ; തമിഴ് തൊഴിലാളികളുടെ നരകജീവിതത്തെ കുറിച്ച്

പശ്ചിമഘട്ടം മലനിരകളിൽ പണിയെടുക്കുന്ന തമിഴ് തൊഴിലാളികളുടെ നരകജീവിതത്തെ കുറിച്ചുള്ള സിനിമയാണ്. ചിതലരിച്ച സ്വപ്നങ്ങളെ കുറിച്ചുള്ള സിനിമയാണ്. സങ്കടം വരും. കണ്ണു നിറഞ്ഞു കൊണ്ടേ ഇത് കണ്ടു തീർക്കാൻ കഴിയുള്ളൂ. സിനിമയുടെ കെട്ടുകാഴ്ചകൾക്കപ്പുറം ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന സിനിമയാണ്.

സിനിമയുടെ അണിയറക്കാരിൽ ഞെട്ടിച്ചു കളഞ്ഞ ഒരു പേരാണ് വിജയ് സേതുപതി. വാണിജ്യ സാധ്യതകൾ യാതൊന്നുമില്ലാത്ത ഈ സിനിമക്ക് പണം മുടക്കിയിരിക്കുന്നത് തമിഴ് നടൻ വിജയ്സേതുപതിയാണ്. വിജയ് സേതുപതി രണ്ട് സിനിമകൾ മാത്രം നിർമ്മിച്ചിട്ടുള്ളൂ, ഓറഞ്ച് മിഠായി, മെർകു തൊടർച്ചി മലൈ.

ഈ സിനിമ കണ്ടു കഴിഞ്ഞാൽ വിജയ് സേതുപതിയെന്ന താരത്തിനോട് ബഹുമാനം തോന്നിപ്പോകും. വലിയ മനസ്സുള്ള ഒരാൾക്കേ ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കാൻ കഴിയൂ.


_ റെനിഷ് പി എൻ

Leave a Reply