സ്വകാര്യതയുടെ വില ഭംഗിയായി വരച്ചു കാട്ടുന്ന വരത്തൻ

ക്ലൈമാക്സിൽ അതിമാനുഷികനാവുന്ന ഫഹദിന്റെ ‘അർബൻ’ വരത്തൻ നായകനെ വരെ ത്രില്ലോടെ ആസ്വദിക്കാൻ കഴിഞ്ഞു. സ്വകാര്യതയുടെ വില ഇത്ര ഭംഗിയായി വരച്ചു കാട്ടുന്ന മറ്റൊരു മലയാള സിനിമ കണ്ടതായി ഓർക്കുന്നില്ല. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനം അതിനൊരു പൂർണ്ണത നൽകുന്നു.

പക്ഷേ സിനിമയിലെ ചില അപരവൽക്കരണങ്ങളെ പറ്റി പറയാതിരിക്കാനാവില്ല. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണെന്നൊന്നും കരുതുന്നില്ലെങ്കിലും ഒരു നാട്ടിൻ പുറത്തെ കഥാപാത്രങ്ങളെല്ലാം സ്ത്രീവിരുദ്ധരും ഒളിഞ്ഞുനോട്ടക്കാരും സദാചാര ഗുണ്ടകളുമാകുന്ന ഫ്രെയിമുകൾ സത്യസന്ധമായി പറഞ്ഞാൽ അത്രക്ക്‌ ദഹിച്ചില്ല.


_ ഷമീർ കെ മുണ്ടോത്ത്‌

Leave a Reply