‘സംഘപരിവാർ തുലയട്ടെ’ എന്ന് ചുമരുകളിൽ എഴുതി നോക്കൂ, ‘ഫാസിസ്റ്റുവിരുദ്ധ’ ഇടതുസർക്കാർ നിങ്ങളെ ജയിലിലടക്കും

വർഗ്ഗീയതയ്ക്ക് പകരം നിങ്ങൾ ‘സംഘപരിവാർ തുലയട്ടെ’ എന്ന് കേരളത്തിന്റെ ചുമരുകളിൽ ഒന്ന് എഴുതി നോക്കൂ…


ശ്രുതീഷ് കണ്ണാടി

‘വർഗ്ഗീയത തുലയട്ടെ’ എന്നെഴുതുക വളരെ എളുപ്പമാണ്. അതൊരു ഉണ്ടായില്ലാ വെടി പോലെയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ആര് ആർക്കെതിരെ എപ്പോഴൊക്കെ പ്രായോഗിക്കുന്നു എന്നതിന്റെ രാഷ്ട്രീയം ഒന്ന് സൂക്ഷ്മ വിശകലനം നടത്തിയാൽ മനസിലാക്കാവുന്നതെ ഉള്ളൂ.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ വർഗ്ഗീയതയ്ക്ക് പകരം നിങ്ങൾ ‘സംഘപരിവാർ തുലയട്ടെ’ എന്ന് കേരളത്തിന്റെ ചുമരുകളിൽ ഒന്ന് എഴുതി നോക്കൂ. ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി നിങ്ങളെ ജയിലിലടക്കും.

ഒരുതരത്തിൽ ‘വർഗ്ഗീയത’ എന്ന വാക്കിന്റെ സാമൂഹിക നിർമ്മിതിയിൽ ഉള്ളടങ്ങിയിട്ടുള്ള സാമുദായിക-സ്വത്വവാദ വിരുദ്ധ കേരളീയ പൊതുബോധത്തെ വലിച്ചു പുറത്തിടുക കൂടെയാണ് സംഘപരിവാർ വിരുദ്ധ പോസ്റ്റർ പതിച്ച വിദ്യാർത്ഥികൾക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ട് ഇടതുപക്ഷ പോലീസ് ചെയ്തിരിക്കുന്നത്.

Leave a Reply