വനഭൂമിയിൽ നിന്നും കൂടിയിറക്കപ്പെടുന്ന ആദിവാസി ജനത We The Peopleൽ പെടില്ലേ ?

ആദിവാസികളേ വനഭൂമിയിൽ നിന്നും കൂടിയിറക്കുന്ന സുപ്രീം കോടതി വിധിയെ എങ്ങനെ സമീപിക്കും ? എന്തു ഭരണഘടനാ ധാർമികതയാണ് അതിലേക്കു നയിച്ചത് ?


അജിത് കുമാർ എ എസ്

ഒരു ജനായത്ത സംവിധാനത്തിലെ നിയമ വ്യവസ്ഥയുടെ ഘടനയ്ക്കുള്ളിൽ വരുന്ന ഒരു സ്ഥാപനമാണല്ലോ സുപ്രീം കോടതി. അതിന്റെ ഉന്നത സ്ഥാനം നിയമ സങ്കപ്പം, സാമൂഹിക നീതി, ജനായത്ത സങ്കൽപ്പം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കില്ലേ ?.

എന്നാൽ ഈ ഒരു ഭൂപ്രദേശത്തെ എല്ലാ ജീവിതങ്ങൾക്കും മേൽ-മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ- ഏകപക്ഷീയമായ Given ആയ ഒരു അധികാരം മാത്രം ഉള്ള ഒന്നായി അതിനെ ഭക്തിയോടെ സമീപിക്കാൻ ആവശ്യപ്പെടുന്നത് കാണുന്നുണ്ട്.

നിയമപരമായി പൊരുതാതെ നീതി കിട്ടുമോ ? ഇപ്പോൾ ആദിവാസികളേ വനഭൂമിയിൽ നിന്നും കൂടിയിറക്കുന്ന സുപ്രീംകോടതി വിധിയെ എങ്ങനെ സമീപിക്കും ? എന്തു ഭരണഘടനാ ധാർമികതയാണ് അതിലേക്കു നയിച്ചത് ? ആദിവാസി ജനത We The Peopleൽ പെടില്ല അല്ലേ ?

Leave a Reply