ജർമ്മനി തോറ്റതിന് വംശീയ പഴി കേൾക്കുന്നത് സാനെക്ക്

ദേശീയതയും വംശീയതയുമൊക്കെ ആഗോള സത്യമാണ്‌. ഫുട്ബോളിലും കാര്യങ്ങൾ മറിച്ചല്ല. കൂടിച്ചേരലുകൾ തകർക്കാൻ ശ്രമിക്കുന്ന ശുദ്ധവാദവും വംശ മാഹാത്മ്യവുമൊക്കെ ഏതെങ്കിലും വഴിക്ക് പുറത്തുചാടും. ഇത്തവണ ലോകകപ്പ്‌ നേടിയ ഫ്രാൻസ്‌ അടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെയും ക്ലബുകളുടെയും പിന്നണി പോരാളികളായി വർത്തിക്കുന്നത്‌ കുടിയേറ്റക്കാരാണ്‌.

എന്നാൽ ടീം തോൽക്കുമ്പോൾ മാത്രം ഉത്തരവാദിത്വം അവരുടെ തലയിൽ ചാർത്തുന്ന ഒരു വൃത്തികെട്ട ഏർപ്പാടുണ്ട്‌. ആഫ്രിക്കൻ, അറബ്‌ പശ്ചാത്തലമുള്ളവരാണ്‌ സ്വാഭാവികമായും ‘ഇരകൾ’. പ്രബല ശക്തികളായ ജർമനിയും ആവർത്തിക്കുന്നത്‌ മറ്റൊന്നല്ല. വിജയത്തിൽ ‘യഥാർത്ഥ’ ജർമൻസും കൂട്ടുത്തരവാദിത്വവും ചർച്ചയാകുമ്പോൾ പരാജയത്തിൽ ‘പുറത്ത്‌ നിന്നുള്ളവർ’ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്നു. ഒസിൽ ആയിരുന്നു സ്ഥിരം പുള്ളി. ഇന്നലെ സാനെ, മറ്റൊരിക്കൽ ബൊആട്ടെംഗ്‌, അങ്ങനെ അങ്ങനെ.
_ ഡാനിഷ് ജമാൽ

Follow us on | Facebook | Instagram Telegram | Twitter

Leave a Reply