ഒരു ഭീകരവാദ കെട്ടുകഥ കൂടി പൊളിയുന്നു


എ എം നദ്‌വി

ഏറെ കൊട്ടിഘോഷങ്ങള്‍ ഇല്ലാതെ മറ്റൊരു ഭീകരവാദ കെട്ടുകഥ കൂടി പൊളിയുന്നു. പുതിയ അല്‍ഖായ്ദ തിരക്കഥകളില്‍പ്പെട്ട ജാര്‍ഖണ്ഡ് കേസിലാണ് പോലീസ് നുണകള്‍ ഹൈക്കോടതിയില്‍ തകര്‍ന്നു വീണത്

യു.എ.പി.എ പ്രകാരം ജയിലിലടച്ച് ഒരു വർഷത്തിനുശേഷം, ജാര്‍ഖണ്ഡുകാരനായ മൗലാന മുഹമ്മദ് കലിമുദ്ദീൻ മുജാഹിരിയ്ക്ക് ഇക്കഴിഞ്ഞ നവംബർ 3 ചൊവ്വാഴ്ച ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകി.
അൽ-ഖായ്ദ ബന്ധമാരോപിച്ച് 2019 സെപ്റ്റംബറിലാണ് അറസ്റ്റിലായത്.അൽ ഖായ്ദ ബന്ധത്തിനുള്ള തെളിവുകള്‍ ജാർഖണ്ഡ് ഹൈക്കോടതിക്ക് മുന്നില്‍ ഇത് വരെ പ്രോസിക്യൂഷന് തെളിയിക്കനാവാത്തത് കൊണ്ടാണ് ജാമ്യം അനുവദിക്കേണ്ടി വന്നത്.

2019ൽ കലീമുദ്ദീന്‍ മൗലാനയെ ടാറ്റ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ അന്നത്തെ എ.ഡി.ജി.പി എം എൽ മീന പറഞ്ഞത്, “ഇന്ത്യക്കെതിരെ ജിഹാദിനായി യുവാക്കളെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അൽ ഖ്വയ്ദയിലെ പിടികിട്ടാപ്പുള്ളിയായ കൊടുംതീവ്രവാദിയാണ് മൗലാന കലിമുദ്ദീൻ എന്നാണ്. അദ്ദേഹം രണ്ട് സുഹൃത്തുക്കളായ അഹമ്മദ് മസൂദ് അക്രമിനെയും അബ്ദുൾ റഹ്മാൻ കട്കിയെയും സാച്ചി മദാർസയിലെ വീട്ടിൽ വച്ച് കണ്ടുമുട്ടിയെന്നും തുടർന്ന് ദേശവിരുദ്ധ ജിഹാദി പ്രവർത്തനങ്ങൾക്ക് പണം സ്വീകരിച്ചെന്നുമാണ് മുജാഹിരിക്കെതിരായ പ്രചരിപ്പിച്ച ആരോപണം.

സിമി യക്ഷിക്കഥകളില്‍ നേരിടുന്ന തിരിച്ചടിക്ക് ശേഷം വീണ്ടും അല്‍ഖായ്ദ ബ്രാന്‍ഡിങ്ങിലേക്ക് ചുവടുമാറ്റിയ ഏജന്‍സികള്‍ കേരളത്തിലെ പെരുമ്പാവൂരില്‍ നിന്നടക്കം നിരപരാധികളായ ബംഗാളികളെ അൽ ഖായിദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.

Like This Page Click Here

Telegram
Twitter