മതേതരര്‍ പറയട്ടെ, ശബരിമലക്കുവേണ്ടി റോഡിലിറങ്ങിയാല്‍ വർഗീയതയല്ലേ?

#TopFacebookPost

“ആരും ശബരിമലക്ക് വേണ്ടി റോഡിലിറങ്ങി വർഗീയത സൃഷ്ടിക്കരുത്, ഞങ്ങൾ മതേതരക്കാർ സംസാരിക്കുമ്പോഴാണല്ലോ വർഗീയത ഉണ്ടാവാതിരിക്കുക…”

ഇത്തരം തിട്ടൂരങ്ങളൊന്നും കേൾക്കാതിരിക്കുന്നതിൽ അത്ഭുതമെന്തിനാണല്ലേ ? ഇതൊരു മുസ്‌ലിം പ്രശ്നമല്ലല്ലോ. ഭൂരിപക്ഷ വർഗീയതല്ലേ. ന്യൂനപക്ഷ വർഗീയതയാണല്ലോ തടയപ്പെടേണ്ടത്. അല്ലേ സഖാക്കളേ ? മുസ്‌ലിമിനും ദലിതനുംമേൽ വർഗീയതയും മാവോയിസവും അടിച്ചേൽപിക്കുന്നത് മാർക്സിസ്റ്റ് തിയറിയെന്ന് പൂർണമായി പറയാനാവില്ല. മാർക്സിസത്തെ വിഴുങ്ങിയ സവർണ്ണ ഹിന്ദുത്വ വരേണ്യതയെന്ന് പറഞ്ഞോളൂ. അതാവും കൃത്യം. ഈ പോസ്റ്റ് നജ്മൽ പിരീഡിലെങ്കിലും.

അങ്ങിനെയല്ലേ സഖാക്കളേ ? അപ്പോൾ ഇനി കെട്ടുനറ പാർട്ടി ഓഫീസിൽ നിന്ന് തന്നെ തുടങ്ങാം.
അതല്ലേ ഒരിത് ?


_ കെ എസ് നിസാർ
Photo_ Courtesy

Leave a Reply