കൃത്യമായ തിരക്കഥയോടെ നടപ്പിലാക്കുന്ന ഹിന്ദുത്വ ഭരണകൂട ഭീകരത

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പൗരത്വ ഭേദഗതിക്കും എൻആർസിക്കും എതിരെ സമരം ചെയ്യുന്ന ജാമിഅ മില്ലിയയിലെയും അലി​ഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് അവരുടെ കെെപ്പത്തി നഷ്ടപ്പെട്ടിട്ടുണ്ട്. ടിയർ ​ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചും നേരിട്ടുള്ള ഫയറിങ്ങും കാരണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കൃത്യമായ തിരക്കഥയോടുകൂടി നടപ്പിലാക്കപ്പെട്ട, ലെെം​ഗിക പീഡനം അടക്കമുള്ള, ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനമാണ് പൊലീസ് ജാമിഅയിലും അലി​ഗഢിലും നടത്തിയത്. ഒരു വിദ്യാർത്ഥിയായിരിക്കുന്നതുകൊണ്ട്, അസ്സേർട്ടീവ് ആയ ഒരു മുസ്ലിം വി​ദ്യാർത്ഥി ആയിരിക്കുന്നതുകൊണ്ട്, ഹിന്ദുരാഷ്ട്ര നിർമ്മിതിയെ ചെറുക്കുന്നത് കൊണ്ട്. ഈ വർ​ഗീയ ഭരണകൂടത്തെ തുറന്നെതിർക്കുക.

നിശ്ശബ്​ദരായിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, മറ്റെന്തിനെക്കാളും, നിങ്ങളുടെ ലിബറൽ സെൽഫിന് എളുപ്പം മനസ്സിലാകുന്നതായി അഭിനയിക്കാറുള്ള തുല്യതയുടെയും മാനവികതയുടെയും വിശാലമൂല്യങ്ങള്ക്കുണ്ടാവുന്ന നഷ്ടത്തെക്കാളും നിങ്ങളെ അസ്വസ്ഥമാക്കുന്നത് സമരം ചെയ്യുന്ന മുസ്ലിങ്ങളുടെ ദൃശ്യതയാണെങ്കിൽ, ഹിജാബും ബുർഖയും, തൊപ്പിയും കുർത്ത-പെെജാമയും ഇട്ട മുസ്ലിങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇനി നിങ്ങൾ അനുഭവിക്കാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ ഭാവി ഇരിക്കുന്നത് എന്നും നിങ്ങൾ ഓർക്കണം, ഇൻഷാ അല്ലാഹ് ഇൻഖ്വിലാബ്.
_ മൃദുല ഭവാനി

Leave a Reply