ആ പത്തുവയസുകാരി സംഘ് പരിവാറും ആഭ്യന്തരവകുപ്പും തമ്മിലുളള കൂട്ടുക്കെട്ടിന്‍റെ ഇര

പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവ് പദ്മരാജന്‍റെ ജാമ്യം ശരിവെച്ച ഹൈക്കോടതി നടപടി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്‍റെ സൂചനയാണ്. പദ്മരാജന്‍ ജാമ്യത്തിന് അര്‍ഹനാണ് എന്ന് ഹൈക്കോടതി പറഞ്ഞു കഴിഞ്ഞു. പദ്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇത്  പദ്മരാജനെ നിരപരാധിയക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഈ കേസില്‍ അട്ടിമറികള്‍ നടന്നത് സംഘ് പരിവാറും ആഭ്യന്തരവകുപ്പും തമ്മിലുള്ള കരാറിന്‍റെ ഭാഗമാണ്. സംഘ് പരിവാറും കേരളത്തിലെ ആഭ്യന്തരവകുപ്പും തമ്മിലുളള കൂട്ടുകെട്ടിന്‍റെ ഇരയാണ് പീഡനത്തിരയായ ആ പത്തുവയസുകാരി.

തലശ്ശേരി പോക്‌സോ കോടതിയില്‍ നടന്നുക്കൊണ്ടിരിക്കുന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോവുക. കേസില്‍ ആഭ്യന്തരവകുപ്പിന്‍റെ അടിയന്തര നടപടിയുണ്ടാവണം. പുനരന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയ്യാറാകാത്ത പക്ഷം ശക്തമായ സമരങ്ങൾ ഭരണകൂടം അഭിമുഖീകരിക്കേണ്ടതായി വരും.
_ ശ്രീജ നെയ്യാറ്റിന്‍കര

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail