ഓർക്കുക, ആർ.എസ്.എസ്-ബി.ജെ.പി ഒരു സമ്പൂർണ്ണ ഫാഷിസ്റ്റ് സംഘടനയാണ്


_ റെനി ഐലിന്‍

കഴിഞ്ഞ മോഡി സർക്കരിന്‍റെ ഭരണകാലത്ത് ഒരു ദീപാവലിക്കാലത്തു ഡൽഹി അതിർത്തിയിലെ ഒരു പള്ളിയ്ക്ക് സമീപം ആർ.എസ്.എസ് കലാപം തുടങ്ങിയത് ബാങ്ക് വിളി കഴിഞ്ഞയുടനെ നിസ്‌കാരത്തിന് ആളെത്തുന്ന നേരത്തു പള്ളിയുടെ മുൻപിൽ നിന്ന് പടക്കം പൊട്ടിച്ചുകൊണ്ടാണ്. സ്വാഭാവികമായും പള്ളിയിൽ നിസ്‌ക്കാരത്തിന് വന്നവർ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു. പിന്നെ ആർ.എസ്.എസ് കലാപവും തുടങ്ങി.

ഉത്തരേന്ത്യയിൽ എൺപതുകളിലെ കലാപം ആരംഭിക്കുന്ന കാരണങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയുന്ന ചില സംഗതികൾ ഉണ്ട്. പന്നിയുടെ തല പള്ളിയിലോ, പശുവിന്‍റെ തല അമ്പലത്തിലോ കാണപ്പെടുന്നു. എങ്ങനെ ഏത് വഴിയിൽ നിന്ന് ഇത് വന്നു എന്നതൊന്നും അന്വേഷണ വിഷയമല്ല. പക്ഷെ കലാപം തുടങ്ങിക്കഴിഞ്ഞിരിക്കും. മുസ്‌ലിം വാസസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും കത്തിയമർന്നു തുടങ്ങും.

ഇന്നലെ സലാഹുദീൻ എന്ന യുവാവിനെ കൊല്ലുന്നതിൽ ഇതിനു സദൃശ്യമായ തരത്തിലുള്ള ആസൂത്രണം കാണാൻ കഴിയും. ഒരു ആക്സിഡന്‍റ് മനഃപൂർവം ഉണ്ടാക്കുന്നു. സഹായത്തിനായി വിളിക്കുന്നു ആളെത്തുമ്പോഴേക്കും പിന്നിലൂടെ വന്ന് വെട്ടി കൊല്ലുന്നു. അതും പൊതുവഴിയായതിനാൽ ഒരുപാട് നേരം നിന്ന് വെട്ടി സമയം കളഞ്ഞാൽ ‘റിസ്ക്ക്’ കൂടും; എന്നതുകൊണ്ട് കഴുത്തിൽ മാത്രം വെട്ടുമ്പോൾ എണ്ണം കുറച്ചുമതി. എല്ലാം വളരെ കൃത്യം.

ഓർക്കുക ആർ.എസ്.എസ് – ബി.ജെ.പി എന്നത് ഒരു സമ്പൂർണ്ണ ഫാഷിസ്റ്റ് സംഘടനയാണ്. അതിനെ ഒരു സാധാരണ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ ആയി കാണരുത്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail