പീഡനകേസില്‍ ബിജെപി നേതാവിനെ കുറ്റവിമുക്തനാക്കാന്‍ ശ്രമം

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി പീഡന കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി നേതാവിനെതിരെ നിസാര വകുപ്പ് മാത്രം ചുമത്തി പൊലീസിന്‍റെ കുറ്റപത്രം. കണ്ണൂർ പാലത്തായിയിൽ പത്തു വയസുകാരിയായ വിദ്യാർത്ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈംബ്രാഞ്ച് തലശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിസാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടെ മനോനില ശരിയല്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ, ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇക്കാരണത്താല്‍ പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നുമാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഭാഷ്യം. ഇയാളെ അറസ്റ്റ് ചെയ്ത മൂന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട സുപ്രധാനകള്‍ രേഖകളും തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പത്മരാജന്‍ സ്കൂളില്‍ വെച്ചു പീഡിപ്പിക്കുകയും പിന്നീട് കുട്ടിയെ മറ്റൊരാള്‍ക്ക് ഉപദ്രവിക്കാന്‍ അവസരം നല്‍കിയെന്നുമാണ് പരാതി. ഇത്രയും ഗൗരവമുള്ള ഒരു കേസിൽ ബി.ജെ.പി നേതാവിനെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് മനഃപൂർവ്വം വൈകിച്ചതുപോലെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യാനും അലംഭാവം കാണിച്ചിരുന്നു. പ്രതിഷേധങ്ങൾ ശക്തമായപ്പോൾ മാത്രമാണ് പത്മരാജനെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. എന്നാൽ കേസിൽ കൂട്ടുപ്രതിയെയും പത്മരാജന് സംരക്ഷണം നൽകിയ ബി.ജെ.പി പ്രവർത്തകരെയും അറസ്റ്റ് ചെയ്തില്ല. സംഘ് പരിവാർ പ്രതികളാകുന്ന പല കേസുകളിലും അവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താന്‍ പഴുതുകള്‍ ഒരുക്കുകയായിരുന്നു പൊലീസും ആഭ്യന്തര വകുപ്പും. ഈ കേസില്‍ പൊലീസ് കാണിക്കുന്ന അലംഭാവവും സംഘ് പരിവാര്‍ വിധേയത്വവും അയാളെ കുറ്റവിമുക്തനാക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail