മൊസാദിന്റെ കരങ്ങൾ ഉന്നതരിലേക്ക് തന്നെ നീണ്ടിരിക്കുന്നു

ഇസ്രായേൽ നിർമ്മിച്ച പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ മൂന്ന് കേന്ദ്രമന്ത്രിമാർ, സുപ്രിം കോടതി ജഡ്ജി, നാൽപതോളം മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ഫോൺ കേന്ദ്ര സർക്കാർ ചോർത്തിയിരിക്കുന്നു എന്ന വാർത്ത RSS സംഘ് പരിവാർ സംഘങ്ങളുടെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇസ്രായേൽ ചാരസംഘടനയായ മൊസാദിനോട് ചേർന്ന് ഇന്ത്യൻ ഭരണവർഗങ്ങളും RSSഉം നടത്തിവന്ന ചാരപ്രവർത്തനങ്ങളുടെയും ദേശദ്രോഹ പ്രവർത്തനങ്ങളുടെയും തുടർച്ചയാണിത്.

പൗരൻമാരുടെ ഫോൺ ചോർത്തലുകൾ ഇത്തരത്തിൽ ഇവിടെ നടന്നിട്ടുണ്ട്. മൊസാദിന്റെ പങ്കുള്ള നിരവധി അട്ടിമറികളും സ്‌ഫോടനങ്ങളും സൈനിക പരിശീലനങ്ങളും വ്യാജ ഏറ്റുമുട്ടൽ കൊലകളും രാജ്യത്തിനകത്തും പുറത്തുമായെല്ലാം നടക്കുന്നതായി പരക്കെ ആക്ഷേപമുള്ളതാണ്. ഇപ്പോഴതിന്റെ കൈകൾ രാജ്യത്തെ ചില ഉന്നതരിലേക്ക് തന്നെ നീണ്ടിരിക്കുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങൾ കാണിക്കുന്നത്.

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ വിദേശ ചാര സംഘടനകളുമായി ചേർന്ന് നടന്നിരിക്കുന്ന ഈ പ്രവർത്തനം അങ്ങേയറ്റം രാജ്യദ്രോഹപരമാണ്. ഇതിനെതിരായി രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളും ദേശാഭിമാന ശക്തികളും അതിശക്തമായ പ്രതികരണം ഉയർത്തേണ്ടിയിരിക്കുന്നു.
_ പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ
പ്രസ്താവന, ജൂലായ് 19 2021

Follow | Facebook | Instagram Telegram | Twitter