പൊലീസ് മർദ്ദിക്കുന്നത് നിയമപ്രകാരം തെറ്റാണെന്ന് എഴുതി കാണിക്കണം


അഡ്വ. തുഷാർ നിർമ്മൽ സാരഥി

ഇന്നലെ പ്രീസ്റ്റ് കണ്ടു. കുട്ടിയെ അടിക്കുന്ന സീനുകൾ വരുമ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് നിയമപ്രകാരം തെറ്റാണെന്ന വാചകം സ്‌ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്. നല്ല കാര്യം തന്നെ. പക്ഷെ, പോലീസ് ഒരു പ്രതിയെ മർദ്ദിക്കുന്ന ഒരു രംഗം കണ്ടു.

കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ ആണ് മർദ്ദിക്കുന്നത്. ചാടിപ്പോയ പ്രതി ഹൈദരാബാദ് ഉണ്ടെന്നും അയാളെ പിടിക്കാൻ പോലീസ് പോയിട്ടുണ്ടെന്നുമല്ലേ നിങ്ങൾ പറയുന്നത് എന്നു മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഹൈദരാബാദ് ആണെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് രണ്ടു ദിവസം കൂടുതൽ കിട്ടുമല്ലോ എന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

കസ്റ്റഡി മരണങ്ങൾ തുടർക്കഥയായ കാലത്ത് പൊലീസിന് തടവിൽ വച്ചു പീഡിപ്പിക്കാൻ അധികാരം ഉണ്ടെന്ന ഒരു അവബോധ നിർമ്മിതിയുടെ ഭാഗമാണ് ഇത്തരം പോലീസ് മർദ്ധന ന്യായീകരണ രംഗങ്ങൾ.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് നിയപമപ്രകാരം തെറ്റാണെന്ന് എഴുതി കാണിക്കുന്നത് പോലെ തെളിവെടുപ്പിന്റെ ഭാഗമയോ അല്ലാതെയോ പൊലീസിന് ആളുകളെ മർദ്ദിക്കാൻ അധികാരമില്ല എന്ന അടിക്കുറിപ്പ് ഇത്തരം രംഗങ്ങൾക്കും ഉണ്ടാകണം.

സിനിമയിൽ പോലീസ് മർദ്ദനത്തെ സ്വാഭാവികവത്ക്കരിക്കുന്ന രംഗങ്ങൾക്കെതിരെ ആവശ്യമായ നടപടിയാണ് അത്.

Photos_ Tamil Movie_ Visaranai, The Priest

Like This Page Click Here

Telegram
Twitter