ഹിന്ദുത്വ തടവറയിലെ പതിമൂന്ന് വർഷങ്ങൾ

ഹിന്ദുത്വ ഭീകരതയുടെ ലബോറട്ടറിയാണ് ഭോപ്പാൽ ജയിൽ. 2016ൽ ഭോപ്പാൽ ജയിലിനുള്ളിലുണ്ടായിരുന്ന സിമിക്കാരായ എട്ട് തടവുകാരെ ജയിൽ ചാടാൻ ശ്രമിച്ചു എന്നാരോപിച്ചു വെടിവെച്ചു കൊന്ന ഭീകരസംഭവം മനുഷ്യാവകാശ പ്രവർത്തകരുടെ രൂക്ഷമായ വിമർശനത്തിനിടയാക്കിയിരുന്നു…

എ എം നദ്‌വി, മൈനോറിറ്റി റൈറ്റ്സ് വാച്ച്

2001ലെ സിമി നിരോധനത്തിന്റെ തുടർച്ചയായി ഇന്ത്യയിലുടനീളം വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കളെ വ്യാപകമായ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇപ്പോൾ ഭോപ്പാൽ ജയിലിൽ കഴിയുന്ന മലയാളികളായ ശിബ്‌ലിയും ശാദുലിയും അൻസ്വാർ നദ്‌വിയും അവരിൽപ്പെടുന്നു. 2008ൽ ഇൻഡോറിൽ നിന്നാണിവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തൊഴിൽ സംബന്ധമായി ഇൻഡോറിലുണ്ടായിരുന്ന ഐ ടി എഞ്ചിനീയർ ആയ ശിബിലിയെ കാണാനെത്തിയ അനുജൻ ശാദുലിയും സുഹൃത്ത് അൻസ്വാറും അടക്കമുള്ളവരെ അകാരണമായി അറസ്റ്റ് ചെയ്ത പോലീസ് പിന്നീടവർക്ക് മേൽ ഗൂഢാലോചനയും സ്ഫോടനക്കുറ്റവും UAPA യുമടക്കമുള്ള വകുപ്പുകൾ അടിച്ചേൽപ്പിച്ച് ജയിലിലടക്കുകയായിരുന്നു. 2008 മാർച്ച് 26നായിരുന്നു അവർ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇവർ ജയിലിലായിരിക്കെ നടന്ന അഹ്മദാബാദ് സ്ഫോടനത്തിൽ കർണാടക, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുപതോളം പേരെ കേസുകളിൽ കുരുക്കി അനിശ്ചിതക്കാല വിചാരണക്കും അനന്തമായ ജയിൽവാസത്തിനും വിധേയരാക്കിയത്. ഗൂഢാലോചനാ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.

ഗുജറാത്തിലെ സബർമതി ജയിലിലായിരുന്ന ഇവർ കടുത്ത ജയിൽ പീഢനങ്ങൾക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് മലയാളികൾ അടക്കമുള്ള ഒരു സംഘത്തെ ദയാശൂന്യവും അതിഭീകരവുമായ ഭോപ്പാൽ ജയിലിലേക്ക് നാടു കടത്തിയത്.

ഹിന്ദുത്വ ഭീകരതയുടെ ലബോറട്ടറിയാണ് ഭോപ്പാൽ ജയിൽ. 2016ൽ ഭോപ്പാൽ ജയിലിനുള്ളിലുണ്ടായിരുന്ന സിമിക്കാരായ എട്ട് തടവുകാരെ ജയിൽ ചാടാൻ ശ്രമിച്ചു എന്നാരോപിച്ചു വെടിവെച്ചു കൊന്ന ഭീകരസംഭവം മനുഷ്യാവകാശ പ്രവർത്തകരുടെ രൂക്ഷമായ വിമർശനത്തിനിടയാക്കിയിരുന്നു. തുടർന്ന് ബാക്കിയുള്ളവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ജയിലിൽ കടുത്ത മത വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി ദേശീയ മനുഷ്യവകാശ കമ്മിഷൻ കണ്ടെത്തി. കമ്മിഷൻ ശുപാർശകളെപ്പോലും അവഗണിച്ച ജയിലധികൃതർ പീഢനങ്ങൾ തുടർന്നു.

മനുഷ്യത്വ വിരുദ്ധമായ അതിക്രമങ്ങൾക്കും അവഗണനക്കുമെതിരെ രണ്ട് ഘട്ടങ്ങളിലായി ശിബിലി, ശാദുലി, അൻസ്വാർ നദ്‌വി എന്നിവരടങ്ങുന്ന തടവുകാർ നിരാഹാര സമരം നടത്തി. ശിബിലി, ശാദുലി, അൻസാർ തുടങ്ങി സിമി കേസിൽപെട്ട ഏഴ്​ പേരാണ് ഭോപ്പാൽ ജയിലിൽ 2016 മുതൽ ഏകാന്ത തടവിൽ കഴിയുന്നത്.

2016 മുതലുള്ള ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ്​ തടവുകാർ നിരാഹാരം തുടരുന്നത്.
24 മണിക്കൂറും ഏകാന്ത സെല്ലുകളില്‍ കഴിയുന്ന ഇവര്‍ക്ക് ദിനപ്പത്രം, പുസ്തകങ്ങള്‍, എഴുത്ത് സാമഗ്രികള്‍, വെള്ളിയാഴ്ച നമസ്‌കാരം തുടങ്ങി സാധാരണ തടവുകാര്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യാനോ കത്തയക്കാനോ പോലും അനുവാദമില്ല.

മുസ്‌ലിം ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ നേതൃശേഷിയുള്ള യുവാക്കളെ വ്യാജ കേസ് ചുമത്തി ദീർഘകാലം ജയിലിലടച്ചു നശിപ്പിക്കാനുള്ള ഹിന്ദുത്വ ഭരണകൂട കുതന്ത്രങ്ങൾ ഇപ്പോഴും തുടരുകയാണ്.

അനിശ്ചിതമായി നിളുന്ന വിചാരണ പ്രഹസനങ്ങൾ അവസാനിപ്പിച്ച് എല്ലാ രാഷ്ട്രീയത്തടവുകാരുടെയും നിരുപാധിക മോചനം സാധ്യമാക്കാൻ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

Like This Page Click Here

Telegram
Twitter