പൊലീസ് നടപടിയില്‍ ഭയപ്പെട്ടു പിന്തിരിയാന്‍ ഞങ്ങൾ തയ്യാറല്ല; പുരോഗമന യുവജന പ്രസ്ഥാനം

പെരിന്തൽമണ്ണയില്‍ അഡ്വ. റഹ്മ തൈപ്പറമ്പിലിന്‍റെ വീട്ടില്‍ നടന്ന അന്യായമായ പൊലീസ് റെയ്ഡിനെതിരെ പുരോഗമന യുവജന പ്രസ്ഥാനം. രാഷ്ട്രീയമായി ശബ്‌ദമുയർത്തുന്നവരെയും അഭിഭാഷകരെയും ബുദ്ധിജീവികളെയും അടിച്ചമർത്തുന്ന എന്‍.ഐ.എ രാജ്യവ്യാപകമായി നടത്തുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണ് പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകയും അഭിഭാഷകയുമായ റഹ്മയുടെ വീട്ടില്‍ നടന്ന റെയ്ഡ് എന്ന് സംഘടന പത്രപ്രസ്താവനയില്‍ പറഞ്ഞു.

“യുവ അഭിഭാഷകയും പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകയുമായ സഖാവ് അഡ്വ റഹ്മ തയ്പറമ്പിലിന്റെ വീട്ടിൽ ഇന്ന് പോലീസ് റൈഡ് നടത്തി. പാണ്ടിക്കാട് പോലീസ് ചാർജ് ചെയ്ത 471/2016 കേസുമായി ബന്ധപെട്ടാണ് റൈഡ് എന്ന് പോലീസ് പറയുന്നു. ഈ കേസിൽ നാലാം പ്രതിയായ സഖാവ് സിപി ജലീലിന്റെ വീട്ടിൽ റൈഡ് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന റഹ്മ അവിടെ വെച്ചു പോലീസ് അവരുടെ ഫോൺ പിടിച്ചു കൊണ്ട് പോയിരുന്നു. എന്നാൽ ഈ കേസുമായി ബന്ധമില്ലാത്തവരെയും കേസിൽ പ്രതിചേർത്തിട്ടില്ലാത്തവരേയും കൊറോണയുടെ മറവിൽ ഇത്തരത്തിൽ വേട്ടയാടുന്നത് രാഷ്ട്രീയമായി ശബ്‌ദമുയർത്തുന്നവരെയും അഭിഭാഷകരെയും ബുദ്ദിജീവികളെയും അടിച്ചമർത്തുന്ന എന്‍.ഐ.എ രാജ്യവ്യാപകമായി നടത്തുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണ് ഈ പരിപാടിയും,” പുരോഗമന യുവജന പ്രസ്ഥാനം പറയുന്നു.

കേരള സർക്കാരും കേരള പോലീസും കേരളത്തിലെ കോടതികളെ കരുവാക്കി ഇതിന് കുടപിടിക്കുന്നു . ഒരു വശത്ത് യു.എ.പി.എ തങ്ങളുടെ നയമല്ല എന്നും അലൻ താഹ കേസ് തിരിച്ചു വാങ്ങാൻ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്ത സംസ്ഥാന സർക്കാർ തന്നെ മറു വശത്ത് യു.എ.പി.എ നിയമം ഉപയോഗിച്ച് ഇത്തരത്തിൽ ജനങ്ങളെ പരസ്യമായി അക്രമിക്കുകയാണ്.

ഇത്തരം നടപടിയിൽ ഇടറാനോ നിങ്ങളുടെ ഈ ഭയപ്പെടുത്തലിൽ പിറകോട്ട് പോവാനോ ഞങ്ങൾ തയ്യാറല്ല. പൊരുതുന്ന ജനങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളും. ഈ നെറികെട്ട പോലീസ് രാജിനെതിരെ മുഴുവൻ ജനങ്ങളും ശബ്‌ദമുയർത്തുക, പുരോഗമന യുവജന പ്രസ്ഥാനം ആവശ്യപ്പെട്ടു.

Related News

പെരിന്തൽമണ്ണയില്‍ അഭിഭാഷകയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

Click Here