ഇംമ്രാലി ദ്വീപിലെ ജയിലിൽ നിന്നും അബ്ദുള്ള ഓക്ജലാൻ എഴുതുന്ന പുസ്തകങ്ങൾ | കെ സഹദേവൻ
കഴിഞ്ഞ 23 വർഷമായി തടവറയിൽ, അതിൽ മുക്കാൽ പങ്കും ഏകാന്തവാസത്തിൽ, കഴിയുന്ന ഒരു മനുഷ്യൻ എഴുതിയ ഈ പുസ്തകത്തെ അങ്ങേയറ്റത്തെ അത്ഭുതത്തോടു കൂടി മാത്രമേ നോക്കിക്കാണാൻ കഴിയൂ. ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയത്തടവുകാരിൽ ഒരു വേള ഏറ്റവും ദൈർഘ്യമേറിയ കാലം തടവിൽ കഴിയുന്ന, കുർദ്ദിഷ് സ്വാതന്ത്ര്യ സമര നേതാവും “നമ്മുടെ കാലത്തെ ഗ്രാംഷി”യെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന അബ്ദുള്ള ഓക്ജലാൻ (Abdullah Ocalan) ‘Manifesto of the Democratic Civilization’ എന്ന വിഷയത്തെ അധികരിച്ച് അഞ്ച് വാല്യങ്ങൾ കൂടാതെ മറ്റ് അഞ്ച് പുസ്തകങ്ങൾ കൂടി തടവറയിൽ വെച്ച് രചിച്ചിട്ടുണ്ട് എന്നത് ആശ്ചര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
BUY NOW Civilization: The Age of Masked Gods and Disguised Kings: Volume 1 by Abdullah Ocalan
1999ൽ തുർക്കി മിലിട്ടറി ഇന്റലിജെൻസ്, NATOയുടെ സഹായത്തോടെ, അബ്ദുള്ള ഓക്ജലാനെ തട്ടിക്കൊണ്ടു പോകുകയും ഇംമ്രാലി ദ്വീപിലെ തടവറയിൽ പാർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു എഴുത്തുകാരന് അവശ്യം ലഭ്യമായിരിക്കേണ്ട പേനയും കടലാസുകളും പോലും പലവട്ടം തടഞ്ഞുവെക്കുന്ന സാഹചര്യങ്ങളിൽ നിന്നാണ് ഓക്ജലാൻ ഈ ഗ്രന്ഥങ്ങൾ ഒക്കെയും എഴുതിയിരിക്കുന്നത്.
ഒരു ഭരണകൂടേതര (Non State) രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ ജനാധിപത്യ സഖ്യം (Democratic Confedaralism) എന്ന ആശയത്തെയും സ്വയം സംഘടിത സിവിൽ സമൂഹ നിർമ്മിതിയുടെ പ്രയോഗ സാധ്യതകളെയും മുന്നോട്ടു വെക്കുന്നു എന്നതാണ് ഓക്ജലാന്റെ എഴുത്തുകളുടെ സവിശേഷത.
_ കെ സഹദേവൻ
Follow us on | Facebook | Instagram | Telegram | Twitter | Threads