സാമ്പത്തിക സർവ്വേ റിപ്പോർട്ട്: ദിശ എവിടേക്കെന്ന് വ്യക്തം

കഴിഞ്ഞ ദിവസം ​ഗവൺമെന്റ് അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട് നൽകുന്ന സൂചനകൾ തന്നെ തീവ്ര പരിഷ്കരണങ്ങൾ ആവശ്യപ്പെടുന്നുവെന്നതാണ്. അമിത നിയന്ത്രണത്തിന്റെ (Overregulation) പ്രശ്നങ്ങൾ പരിഹരിക്കാനും കാർഷിക നിയമ ഭേദ​ഗതികളുമായി മുന്നോട്ടുപോകാനും ​കോവിഡ് കാലത്തിന് മുമ്പുള്ള നിരക്കിലേക്ക് സാമ്പത്തിക വളർച്ചയെ എത്തിക്കുവാൻ ചെലവഴിക്കുന്നത് വർദ്ധിപ്പിക്കുവാനും ഒക്കെയുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പരിഷ്കരണങ്ങൾ ഇന്ത്യയിലുണ്ടാക്കിയ സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ ചിത്രങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് പറയുന്നത്പോലും ക്ലീഷേ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം ഇത്രയധികം ത്വരിതപ്പെടുത്തിയ കാലം മുമ്പ് ഉണ്ടായിട്ടില്ല. മധ്യവർ​ഗ്​ഗങ്ങളടക്കം ഈ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. മധ്യവർ​ഗ്​ഗത്തിന്റേതടക്കം വാങ്ങൽ ശേഷി താഴേക്ക് കുതിക്കുകയും കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്സ് താഴെത്തട്ടിലെത്തി നിൽക്കുകയും ചെയ്യുമ്പോഴും പരിഷ്കരണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ, ചരിത്രപരമായി വിലയിരുത്താൻ സാമ്പത്തിക വിദ​ഗ്ദ്ധന്മാർ തയ്യാറാകുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട്.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോ​ഗ്യ അടിയന്തിരാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനായി ഒട്ടും ആലോചനയില്ലാതെ ദീർഘകാല ലോക് പ്രഖ്യാപിച്ചതിലൂടെ, ചർച്ചകളുടെയും നടപടികളുടെയും ഊന്നൽ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വഴിമാറിപ്പോയ, ഏക രാഷ്ട്രവും ഇന്ത്യയായിരിക്കാം. ഇത്തരമൊരു ദുർഘട പ്രതിസന്ധിയെ യഥാവിധി ചർച്ച ചെയ്യാൻ സാമ്പത്തിക മേഖലയിലുള്ളവർ തയ്യാറാകാതിരിക്കുന്നതും നമുക്ക് കാണാൻ കഴിയും.


കെ സഹദേവൻ

Like This Page Click Here

Telegram
Twitter