പ്രഖ്യാസിംഗിനെ വിജയിപ്പിച്ച ജനാധിപത്യ വ്യവസ്ഥയോട് നമ്മൾ കടപ്പെട്ടിരിക്കും!
പ്രഖ്യാ സിംഗിനെ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുത്ത ജനാധിപത്യ വ്യവസ്ഥയോട് നമ്മൾ എന്നും കടപ്പെട്ടവരായിരിക്കും…
ഫിറോസ് ഹസ്സൻ
നൂറ് കണക്കിന് നിരപരാധികളായ മനുഷ്യരെ ബോംബ് സ്‌ഫോടനങ്ങളിലൂടെ കൊലപെടുത്തിയിട്ടും അതിന്റെ ഉത്തരവാദിത്തമൊന്നും അവരോ അവരുടെ സംഘടനയോ ഒരിക്കലും ഏറ്റെടുത്തിരുന്നില്ല. മാത്രമല്ല, നിരവധി മുസ്‌ലിം ചെറുപ്പക്കാരെ ഇതിന്റെ പേരിൽ വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്തു. ഇന്ത്യയിലെ മീഡിയകളും ബ്യൂറോക്രസിയും പോലീസും ജ്യുഡീഷ്യറിയും എല്ലാം ഇതിൽ പങ്കാളികളായിരുന്നു.
കർക്കരെയെന്ന സത്യസന്ധനായ പോലീസ് ഓഫീസറെയും സഹപ്രവർത്തകരേയും മറന്നു കൊണ്ടല്ല ഇത് പറയുന്നത്. പക്ഷെ, അതിനദ്ദേഹം കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു എന്നും ഓർക്കണം. മറ്റെല്ലാ ഭീകരവാദത്തിൽ നിന്നും ഹിന്ദു ഭീകരവാദികളെ വ്യത്യസ്തമാക്കുന്നതും അതിന്റെ കാപട്യം തന്നെയാണെന്ന് പറയേണ്ടിവരും.
ഏതായാലും പ്രഖ്യാ സിംഗിനെ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചെടുത്ത ജനാധിപത്യ വ്യവസ്ഥയോട് നമ്മൾ എന്നും കടപ്പെട്ടവരായിരിക്കും.