തിരഞ്ഞെടുപ്പിലൂടെയല്ല ഇറ്റലിയിലെ ജനങ്ങൾ ഫാഷിസത്തെ പരാജയപ്പെടുത്തിയത്

ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാഷിസ്റ്റ് ഭരണക്രമം നടപ്പാക്കിയ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ മുസ്സോളിനി.

മുസ്സോളിനി എന്ന ഫാഷിസ്റ്റിനെ യഥാർത്ഥ വിപ്ലവകാരികളും അടിച്ചമർത്തപ്പെട്ട ജനതയും പരാജയപ്പെടുത്തിയത് തിരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. ഫാഷിസത്തിനോടും അതിന്റെ മറ്റു രൂപങ്ങളോടും അതിനെ നിലനിർത്തുന്ന സംവിധാനങ്ങളോടും രീതികളോടും ആ ജനത സന്ധി ചെയ്യാൻ തയ്യാറല്ലായിരുന്നു. വിധേയപ്പെടാനും അടിമത്വബോധത്തോടെ ജീവിക്കാനും അവർ ഒരുക്കമല്ലായിരുന്നു. ഫാഷിസ്റ്റ്‌ പ്രസ്ഥാനത്തിലൂടെ ശക്തിയാർജിച്ച മുസ്സോളിനിയെ രണ്ടാം ലോക യുദ്ധാനന്തരം,  1945ൽ കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന അയാളുടെയും കൂട്ടരുടെയും മൃതദേഹം തലകീഴായി കെട്ടിത്തൂക്കി.

ജനാധിപത്യത്തെ “ചീത്ത ശവം” എന്ന്‌ വിളിച്ച മുസ്സോളിനി തന്റെ ചരിത്രപരമായ അന്ത്യം ഏറ്റുവാങ്ങുന്ന കാഴ്ച ലോകത്തിലെ മുഴുവൻ അടിച്ചമർത്തപ്പെട്ട ജനതയെയും ആവേശഭരിതരാക്കി, അവരുടെ ചെറുത്തുനിൽപ്പുകൾക്ക് പുത്തനുണർവ് നൽകി. മുസ്സോളിനിയുടെ അന്ത്യത്തോടെ ഫാഷിസത്തിന്റെ തടവറയിൽ നിന്ന്‌ ഇറ്റലിയും ജനതയും മോചിതരായി.

Leave a Reply