പുല്‍വാമ; പട്ടാള ഓഫീസർമാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മുൻ സി.ആർ.പി.എഫ് ജവാൻ

സ്കൂൾ ബസ്സിൽ പിള്ളേരെ കേറ്റണ പോലെ അവിടെ പറ്റില്ല Standing Order എത്ര (മുൻപ് 20) ആയിരുന്നു, ഇപ്പോൾ എത്ര എന്ന് എനിക്ക് അറിയില്ല. അപ്പോൾ ഇത്രയും 45 പേര് എങ്ങനെ ആ ബസ്സിൽ കേറി ? ആര് കേറ്റി ? ഉത്തരവാദി ആര് ? പുല്‍വാമ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെ മുൻ സി.ആർ.പി.എഫ് ജവാൻ ദാസ് കീഴത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

Das Keezhathur
15 February at 11:52

ഞാനും ഒരു സി.ആർ.പി.എഫ് ജവാൻ ആയിരുന്നു . ഈ പുൽവാമയിൽ 2003 മുതൽ 2006വരെ ജോലി നോക്കിയതാ.
ഈ ദുരന്തത്തിൽ ഇത്രയും ആളുകൾ എങ്ങനെ ആണ് മരിച്ചത് ? ഒരു ബസ്സിൽ എങ്ങനെ ഇത്രയും ജവാന്മാർ കേറി ? Standing Order ഉണ്ട്, 20 പേരിൽ താഴെ കയറ്റാൻ പാടുള്ളു. പിന്നെ എങ്ങനെ ഇത്രയും ആളുകൾ കേറി ? ഇതിന്റെ പൂർണ ഉത്തരവാദിത്തം ഓഫീസർമാർക്ക്‌ ആണ്.

അവന്തിപുരയിൽ ROP (റോഡ് ഓപ്പണിങ് പാർട്ടി )ഉള്ളത് ആണ് ഈ നടക്കുന്ന ദിവസം ആരും ഡ്യൂട്ടിയിൽ ഇല്ലായിരുന്നോ, എന്തു കൊണ്ട് ?

സി.ആർ.പി.എഫ് കാൻവോയ് പോകുമ്പോൾ ഒരു വണ്ടിയിൽ നിന്നും അടുത്ത വണ്ടി പോകേണ്ട ദുരം പാലിച്ചോ ?

കാൻവോയ് വണ്ടിയുടെ ഇടയിൽ എങ്ങനെ വേറെ വണ്ടി വന്നു കേറി ഇതൊക്കെ നോക്കണം
നോകേണ്ടവർ ശരിക്കും നോക്കിയിരുന്നു എങ്കിൽ ഇത്രയും പ്രോബ്ലം ഉണ്ടകില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഓഫീസർമാർക്ക്‌ ആണ്.

Das Keezhathur
16 February at 08:52

ഞാൻ സി.ആർ.പി.എഫിൽ ഈ സംഭവം നടന്ന ജില്ലയിൽ 2003 മുതൽ 2006 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആൾ ആണ്. ഓഫീസർമാരുടെ കട്ട് തിന്നാൻ വേണ്ടി നിങ്ങൾ ചെയ്ത തെറ്റിൽ ഇത്രയും ജീവൻ പോയി ചരിത്രം നിങ്ങൾക്കു മാപ്പ് തരില്ല. കരങ്ങൾ ഏതൊക്കെ എന്ന് വ്യക്തമായി ചുവടെ പറയുന്നു.

1. സ്കൂൾ ബസ്സിൽ പിള്ളേരെ കേറ്റണ പോലെ അവിടെ പറ്റില്ല Standing Order എത്ര (മുൻപ് 20) ആയിരുന്നു, ഇപ്പോൾ എത്ര എന്ന് എനിക്ക് അറിയില്ല. അപ്പോൾ ഇത്രയും 45 പേര് എങ്ങനെ ആ ബസ്സിൽ കേറി ? ആര് കേറ്റി ?ഉത്തരവാദി ആര് ?

2. അതിനുള്ള കാരണം കൂടി പറഞ്ഞാൽ അത് വ്യക്തമാകും. സി.ആർ.പി.എഫ് വണ്ടി ഓടില്ല, പക്ഷേ ബുക്കിൽ (റെജിസ്റ്ററിൽ )വണ്ടി ഓടും. ആ ഡീസൽ, പെട്രോൾ പൈസ ഈ പന്നികൾ തിന്നും, ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ചെയ്യാത്ത ഏതെങ്കിലും 200മേൽ ഉള്ള ബറ്റാലിയൻ സി.ആർ.പി.എഫ് ഉണ്ട്. അപ്പോൾ എത്ര ആണ് ഇന്ത്യയുടെ നഷ്ടം എന്ന് കണക്ക് നോക്കിയാൽ ഞെട്ടും. അതുകൊണ്ടാണ് അവർ രണ്ടു ബസ്സിൽ കേറേണ്ട ആളുകൾ പിടിച്ചു ഒരു ബസ്സിൽ കയറ്റിയത്.

3. ഇന്റലിജൻസ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും ഇത്രയും പേര് എങ്ങനെ ഒരു ബസ്സിൽ കേറി Standing Order പ്രകാരം 20 പേർ ആണ് കേറിയത് എങ്കിൽ ബാക്കി 25 പേർ മരിക്കില്ല, ഉറപ്പ് അല്ലേ. അപ്പോൾ അന്ന് കാൻവോയിൽ ഉണ്ടായിരുന്ന എല്ലാ ഓഫീസർമാർക്ക്‌ എതിരെയും നരഹത്യ കേസ് എടുക്കണം, എന്താ ശരി അല്ലേ ?

4. ROP ഉള്ള സ്ഥലം ആണ് ഈ റോഡ് (റോഡ് ഓപ്പണിങ് പാർട്ടി ). അവർ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നോ ?ഇല്ലെങ്കിൽ എന്ത് കൊണ്ടു ഇല്ല ?
നിഷ്പക്ഷ അനേഷണം നടത്തിയാൽ ഇതിലുള്ള നമ്മുടെ ഓഫീസർ മാരുടെ തെറ്റ് പുറത്തു വരും. അതൊരിക്കലും നടക്കില്ല. ഒരു ഓഫീസർ ചെയ്ത തെറ്റ് വേറെ ഓഫീസർ അനേഷിച്ചു, ഒന്നും ഇല്ല എന്ന റിപ്പോർട്ട്‌ കൊടുത്തു ക്ലോസ് ചെയ്യും, ഇതാണ് പതിവ്, ഇത് മാറണം.

Leave a Reply