ഞങ്ങളുടെ ജീവൻ അപകടത്തിലാണ്

“ഞങ്ങളുടെ ജീവൻ അപകടത്തിലാണ്” ഡിസംബർ 24, ലോകം ക്രിസ്തുമസിനെ വരവേൽക്കാൻ ആഘോഷമായിരിക്കെ, രാത്രി 9ന് ഛത്തീസ്‌ഗഢിലെ ആദിവാസി അധ്യാപികയും മനുഷ്യാവകാശ പ്രവർത്തകയുമായ സോണി സോറിയുടെ ബന്ധുവും ജേർണലിസ്റ്റുമായ ലിങ്കാരാം കൊഡോപ്പി ഫേസ്‌ബുക്കിലൂടെ അറിയിച്ചതാണ്, “ഞങ്ങളുടെ ജീവൻ അപകടത്തിലാണ്”

കമന്റ് ബോക്സിൽ വിവരങ്ങൾ തിരക്കിയവരോട്, ഗാന്ധിയനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹിമാൻശു കുമാർ മറുപടി എഴുതിയത് ഇങ്ങനെ;

“ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ബുർജി ഗ്രാമത്തിൽ ആദിവാസികളെ പൊലീസ് മർദ്ദിച്ചു. തങ്ങളുടെ പരാതികൾ അറിയിക്കാൻ ആദിവാസികൾ സോണിയെ വിളിച്ചു. ദിവസങ്ങളായി സോണി സോറി അവിടേക്ക് എത്താതിരിക്കാൻ പോലീസ് ഡിപ്പാർട്ട്മെന്റ് ശ്രമിക്കുന്നു. ഇന്ന് സോണി സോറിയും ആദിവാസി മാധ്യമപ്രവർത്തൻ ലിങ്ക കൊഡോപ്പിയും ദുരിതബാധിതരായ ആദിവാസികളെ കാണാൻ പോകുകയായിരുന്നു.

ആദിവാസികളെ സന്ദർശിക്കാനെത്തിയ സോണിയെയും ലിങ്കയെയും പൊലീസ് തടയാൻ ശ്രമിച്ചു. സോണിയും ലിങ്കയും കാട്ടിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. അവർ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അന്തരീക്ഷം പിരിമുറുക്കവും ഭയാനകവുമാണ്. അവിടെ നിന്ന് സോണിയുടെയും ലിങ്കയുടെയും സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ”

ഛത്തീസ്‌ഗഢ് ഭരിക്കുന്നത് കോൺഗ്രസ് ആണ്. അദാനി ഉൾപ്പെടെയുള്ളവരുടെ വിഭവക്കൊള്ള പദ്ധതികൾക്കായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി ചേർന്നാണ് ആദിവാസികളെ അടിച്ചമർത്തുന്നത്. ആദിവാസികൾ അവരുടെ നിലനിൽപ്പിനും ജീവനും എതിരായ പദ്ധതികൾക്കെതിരെ സമരം ചെയ്യുന്നതുകൊണ്ടാണ്‌ അവർക്കെതിരെ ആക്രമങ്ങൾ നടത്തുന്നതും വെടിവെച്ചു കൊല്ലുന്നതും വ്യാജകേസുകളിൽ ജയിലിൽ അടക്കുന്നതും. മാസങ്ങൾക്ക് മുൻപ്, ഛത്തീസ്‌ഗഢിലെ വനമേഖലയിൽ സർക്കാർ നടത്തുന്ന വ്യോമാക്രമണത്തെ കുറിച്ച് സോണി സോറി വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

Condemn Aerial Bombings on the Villages of Chhattisgarh by Indian State

2021 മെയ് മാസത്തിൽ ഛത്തീസ്‌ഗഢിലെ സിൽഗറിൽ മൂന്ന് ആദിവാസികളെ ഭരണകൂടം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അതിന്റെ അനുസ്മരണത്തിൽ പങ്കെടുക്കാൻ പോയ എഴുത്തുകാരി മീന കന്ദസ്വാമിയെയും വിദ്യാർത്ഥികളെയും പൊലീസ് തടഞ്ഞിരുന്നു.

മധ്യേന്ത്യയിലെ വനമേഖലയിൽ അദാനിക്കുവേണ്ടി കോൺഗ്രസ് – ബിജെപി സർക്കാരുകൾ ആദിവാസികൾക്കെതിരെ യുദ്ധം നടത്തുമ്പോൾ എങ്ങനെയാണ് ബുദ്ധിജീവികൾക്കും കലാകാരന്മാർക്കും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒപ്പം ഭാരത്ജോഡോ യാത്രയിൽ കൈകോർക്കാൻ തോന്നുന്നത്? ബിജെപിക്ക് ഒപ്പം നിൽക്കുന്ന സെലിബ്രിറ്റികളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം?

സമയം 11.49 ആക്രമിക്കപ്പെട്ട ആദിവാസികളെ കുറിച്ചും അത് അന്വേഷിക്കാൻ പോയ സോണി സോറിയെയും ലിങ്കാരാം കൊഡോപ്പിയെയും കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമല്ല.
_ പ്രശാന്ത് സുബ്രഹ്മണ്യൻ
24 Dec 2022

Follow us on | Facebook | Instagram Telegram | Twitter