ക്വിർ പ്രൈഡ്; ജാതീയത വംശീയത വര്‍ണ്ണവെറി | റോസ ഫെലിസിയ

ഇത് ആണിന്‍റെയും പെണ്ണിന്‍റെയും ലോകമല്ല കഴിവിന്‍റെ ലോകമെന്ന് ആ ബ്രാഹ്മണിക്കൽ ട്രിക്കുണ്ടല്ലൊ, അതൊന്നും മറക്കരുത്. ഇത് കേൾക്കുന്നവര്‍ മണ്ടന്മാരെല്ലെന്നും മറക്കരുത്. അത് കേരളത്തിലെ ട്രാൻസിനെ കൊണ്ട് പറയിപ്പിച്ച മാജിക്, കേരളത്തിലെ ജനങ്ങൾക്കിടയിൽ “ട്രാൻസ് വംശീയത” ജനിപ്പിക്കുന്ന കുതന്ത്രം…
_ റോസ ഫെലിസിയ

2018ലെ LGBTQ Pride ആണ് ഞാനാദ്യമായി പങ്കെടുത്ത ക്വിയർ പ്രൈഡ് മാർച്ച്. ഇപ്പോഴും Trans Pride, Trans Pride ആയിട്ട് നടത്തണമെന്ന നിലപാട് തന്നെയാണ് ഉള്ളത്. ചെറിയ രീതിയിലുള്ള CIS സാന്നിധ്യം പോലും ഞങ്ങൾടെ വോയിസിനെ വോയിസൗട്ടും വിസിബിലിറ്റിയെ ഇൻവിസിബിളും ആക്കുന്നു എന്നുള്ളതാണ്. പ്രൈഡിലെ എന്‍റെ ബാനർ ഇതാർന്നു, “Dalit black trans lives matter” “End trans apartheid” “Smash cis bhrahmanical patriarchy” എന്നുള്ളത്.

“My body my rights” പോലത്തെ പ്രിവിലജ്ഡ് വാക്കുകൾക്കപ്പുറം (നിരാകരിക്കുന്നതല്ല) My body my life എന്ന് തന്നെ Marginalized communityയിലെ മാർജിനലൈസ്ഡ് ദലിത് – മുസ്ളിം ട്രാൻസിന് പറയേണ്ടി വരുന്നു എന്നുള്ളതാണ്. “കാസ്റ്റിസം” അത് നിങ്ങൾ കണ്ടതല്ല “Trans” കമ്മ്യൂണിറ്റിയിലേത്.  ബാംഗ്ലൂർ പ്രൈഡിൽ ഞാനീ ബാനറുമായി പോകുമ്പോൾ, കൂടെ ചില ദലിത് ക്വിയർ എന്നൊപ്പം വന്നു. ഒരു 4 പേർ. അവർടെ My body my rightsനെക്കാൾ ഉച്ഛത്തിൽ Jai bhim വിളിപ്പിച്ചു. Lal Salam വിളിപ്പിച്ചു. Allahu Akbar വിളിപ്പിച്ചു. Muslim Trans exist എന്ന് വിളിപ്പിച്ചു. ജയ് ഭീം എന്ന് പറഞ്ഞു കൊടുത്തപ്പോൾ, ആ So called elite upper cast queerന് അതെന്താന്നറിയില്ല, ബാബയെ അറിയില്ല, ദലിതിനെ അറിയില്ല.

എന്നോട് കൂടെ നിന്ന് സെൽഫിയെടുക്കാൻ മറന്നെന്ന് പറഞ്ഞ ബ്രാഹ്മിൺ ക്വിയറിനെയും സ്മരിക്കുന്നു. അതിനു ശേഷം Reddit എന്ന ഒരു അമേരിക്കൻ വെബ് സൈറ്റിൽ എന്‍റെ ചിത്രത്തോടു കൂടി വാർത്ത വന്നു. സെകിസ്റ്റിസ്റ്റ്, കാസ്റ്റിസ്റ്റ്, Gender shaming, Rape threat, Life threat, Slut shaming എന്ന് വേണ്ട അതിനപ്പുറം വയലൻസാണ് അതിനകത്ത് Hindu bhrahmanical patriarchy എന്‍റെ മേൽ വർഷിപ്പിച്ചത്. ഇതിനെതിരെ ദലിത് ക്വീർ ഉൾപ്പെടെ ഉള്ള ഒരൊറ്റ മനുഷ്യർ മിണ്ടിയിട്ടില്ല. സിമ്പിളല്ലെ, “വെറും കറുത്ത ദലിത് Trans woman” അല്ലെ ഞാൻ ?

ഇവിടെ കാസ്റ്റിസം സിസ് കമ്മ്യൂണിറ്റിയെക്കാൾ അതി തീവ്രമായാണ് കൺസ്ട്രക്റ്റ് ചെയ്തേക്കുന്നത്. അന്ന് വടയമ്പാടീല് നേരിട്ടത് ഒക്കെ അവർടെ “Cis Dalit “സമരത്തിനൊപ്പം നിന്നതു കൊണ്ടാകാം എനിക്ക് ദലിത് സപ്പോർട്ട് ലഭിച്ചത്. അന്ന് ട്രാൻസ്കമ്മ്യൂണിറ്റി മിണ്ടിയിട്ടില്ല (സൈക്കിൾ ചവിട്ടുന്നേന് വരെ ട്രാൻസ് വാർത്ത നൽകുന്നോരാ എന്നെ പിണറായി പൊലീസും സംഘികളും ജൻഡർ ഷെയ്മിംഗ് ചെയ്തപ്പൊ മിണ്ടാതിരുന്നതും പോരാഞ്ഞിട്ട് കേസും).

സൂര്യ എന്ന നായർ പ്രിവിലജുള്ള “സഖാവായ” ട്രാൻസിനുള്ള പ്രിവിലെജ് എന്തായാലും എനിക്ക് കിട്ടുകയും ഇല്ല, അങ്ങോട്ട് പ്രതീക്ഷയുമില്ല. (സൂര്യ ഒരു ഉദാഹരണമാണ് കേട്ടോ, ഇതിനകത്തെ റേസിസം കാസ്റ്റിസം ഒക്കെ അറിയണോങ്കി മുഖ്യധാര Celebrating Lives പരിശോധിച്ചാൽ മതി). വെളുപ്പിലെ സൗന്ദര്യമാണ് മറ്റൊരു രസം. പലരും “കറുപ്പിൽ നിന്ന് ആ യജ്ഞത്തിലോട്ടാണ്. കൂടുതല്‍ അതിനെക്കുറിച്ച് പറയണില്ല.” ഇത് ആണിന്‍റെയും പെണ്ണിന്‍റെയും ലോകമല്ല കഴിവിന്‍റെ ലോകമെന്ന് ആ ബ്രാഹ്മണിക്കൽ ട്രിക്കുണ്ടല്ലൊ, അതൊന്നും മറക്കരുത്. ഇത് കേൾക്കുന്നവര്‍ മണ്ടന്മാരെല്ലെന്നും മറക്കരുത്. അത് കേരളത്തിലെ ട്രാൻസിനെ കൊണ്ട് പറയിപ്പിച്ച മാജിക്, കേരളത്തിലെ ജനങ്ങൾക്കിടയിൽ “ട്രാൻസ് വംശീയത” ജനിപ്പിക്കുന്ന കുതന്ത്രം.

എനിക്ക് നിങ്ങൾടെ റിസർവേഷൻ വേണ്ടാന്ന് ട്രാൻസിനെ കൊണ്ട്, പറയിപ്പിച്ചിടത്ത് ഇവർടെ Reservation വിരുദ്ധത വന്നെന്നുള്ളതാണ്. ദലിത് കഴിഞ്ഞാൽ The most marginalized community ആയ ട്രാൻസ് ജൻഡേർസിന് പകരം ബ്രാഹ്മണന്മാർക്ക് പൈസ കൊടുത്ത് പോഷിപ്പിക്കാൻ നടക്കാണല്ലൊ പിണറായി വിജയൻ സഖാവിന്‍റെ “ഇരട്ട ചങ്ക് ” ടീം. ട്രാൻസ് പോളിസി ഒക്കെ നടത്തി മെട്രോയിലൊക്കെ കുറെ ഉദാരത തന്നതല്ലെ. അടങ്ങിയിരുന്നൊ എന്ന ലൈൻ. (ഇവർടെ ട്രാൻസ് വംശീയത ഇവിടെ വിഷയമല്ലാത്തോണ്ട് തൊടണില്ല, എന്നാലും അനന്ത് ലാലും, ഷാലും, അക്രമപരമ്പരകളും സ്ഥിരമായ സിസ് ജൻഡർ ഷെയ്മിങ്ങൊന്നും കാണാതിരിക്കാനാകില്ല). അപ്പൊ പറഞ്ഞു വന്നത് കാസ്റ്റിസം പ്ലെയ്സ് ചെയ്യാൻ Hindu Brahmanism പലപേരുകളിൽ അശ്രാന്തം പണിയെടുക്കുന്നു എന്നുള്ളതാണ്.  Strongly demanding trans reservation for dalit trans woman.

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply