ജയിൽശിക്ഷ അനുഭവിച്ചത് തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തതിന്; റാസിക് റഹീം

പാനായിക്കുളം കേസില്‍ ജയിൽശിക്ഷ അനുഭവിച്ച റാസിഖ് എ റഹീം, മൈനോരിറ്റി റൈറ്റ്‌സ് വാച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസ്കത ഭാഗം

ജന്‍മനാടാണെന്ന് ഉറച്ച് വിശ്വസിക്കുന്ന രാജ്യത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തതിന്റെ പേരിലല്ല, രാജ്യത്ത് നിലനില്‍ക്കുന്ന ഓരോ തെറ്റായ പ്രവണകള്‍ക്കെതിരായ നിലപാടുകള്‍ രൂപപ്പെടുത്തിയതിന്റെ പേരിലാണ് അന്വേഷണ ഏജന്‍സികളും സര്‍ക്കാരും ഞങ്ങളെ ഉന്നംവെക്കുകയും കഴിഞ്ഞ 13 വര്‍ഷമായി സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തത്.

യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതിരുിന്നിട്ടും യു.എ.പി.എ പ്രതികള്‍ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടു കൂടി മാത്രമാണ് ജയിലുകളില്‍ ജീവിച്ചു പോരുന്നത്. എന്‍.ഐ.എ നുണക്കൂമ്പാരങ്ങളുടെ മുകളില്‍ പടുത്തുയര്‍ത്തിയ വിചാരണ കോടതി വിധി പ്രതികൂലമായാലും ഹൈക്കോടതിയില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

മുന്‍ വിധിയുടെ മഞ്ഞക്കണ്ണട എടുത്തുമാറ്റി നമ്മുടെ ഉള്ളിലെ മനുഷ്യരെ നല്ല നിലയില്‍ കാണാനും അതിനനുസരിച്ച് മാറ്റം വരുത്താനും ഏജന്‍സികളും അതോറിറ്റികളുും തയ്യാറാകുന്നില്ലെങ്കില്‍ വലിയ ദുരന്തത്തിന് അത് കാരണമാകും.

Leave a Reply