മുസ്‌ലിം ലീഗ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം
സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്തു വരിക. അങ്ങനെ ഇരക്കും വേട്ടക്കാരനുമൊപ്പമെന്ന നിലപാടുപേക്ഷിക്കുക…
കെ കെ കൊച്ച്
ഗാന്ധി ചതിച്ചതുകൊണ്ടാണ് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കു പകരം സംവരണം നടപ്പിലാക്കിയത്. പിന്നീട് ഈ.എം.എസിന്‍റെ ചാണക്യ ബുദ്ധി സാമ്പത്തിക സംവരണം വേണമെന്നാവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്രു സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ചു തുടങ്ങി. ഇതൊന്നും അറിയാത്തവരല്ല മുസ്‌ലിം ലീഗുകാർ. എന്നിട്ടുമവർ മുന്നാക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നാക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുന്നു.
ഇപ്പൊഴാകട്ടെ കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. വസ്തുതകളിപ്രകാരമായിരിക്കെ സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്തു വരിക. അങ്ങനെ ഇരക്കും വേട്ടക്കാരനുമൊപ്പമെന്ന നിലപാടുപേക്ഷിക്കുക.