കേരള പോലീസിന്‍റെ സംഘ് പരിവാര്‍ ദാസ്യത്തിന്‍റെ യഥാര്‍ത്ഥ ചിത്രം

പ്രബുദ്ധ മതേതര കേരളത്തില്‍ നിങ്ങള്‍ സംഘ് പരിവാര്‍ സംഘടനയോടൊപ്പമെങ്കില്‍, കേരള പോലീസിന് നിങ്ങളുടെ നാമജപ പ്രതിഷേധം ഈശ്വരദര്‍ശനം പോലെ സായൂജ്യം നല്‍കുന്നതാണ്. അത് പോലീസ് സ്റ്റേഷന്‍ കോമ്പണ്ടിനകത്താണെങ്കിലും വഴിമുടക്കി പെരുവഴിയിലാണെങ്കിലും, നിരോധിത മേഖലയിലാണെങ്കിലും.

ഇത് ഇന്ന് രാവിലെ (ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന) വയനാട് ജില്ലയിലെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കയറി സംഘ് പരിവാര്‍ സംഘടനകള്‍ നടത്തിയ നാമജപ പ്രതിഷേധ ഭജനപാട്ടിന്‍റെ ദൃശ്യം. വെറും പത്ത് പേര്‍ നടത്തുന്ന സ്റ്റേഷന്‍ മാര്‍ച്ച് പോലും സായുധ സജ്ജരായി നൂറു മീറ്റര്‍ അപ്പുറത്ത് ബാരിക്കേഡ് വെക്കുന്ന പോലീസാണ് അയ്യപ്പ ദര്‍ശനം കിട്ടിയപോലെ നില്‍ക്കുന്നത്.

സുരക്ഷഭീഷണി നിലനില്‍ക്കുന്നു എന്ന് രഹസ്യ പോലീസ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേഷനും പരിസരവും പ്രത്യേക വെളിച്ച സജ്ജീകരണവും 24 മണിക്കൂറും ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേഷന്‍ കൂടിയാണ് കമ്പളക്കാട് എന്നറിയുമ്പോഴാണ് കേരള പോലീസിന്‍റെ സംഘ് പരിവാര്‍ ദാസ്യത്തിന്‍റെ യഥാര്‍ത്ഥ ചിത്രം കിട്ടുകയുള്ളു.


_ ഡോ. ഹരി പി ജി

Leave a Reply