അക്രമിസംഘത്തെയൊന്നും മടക്കി അയക്കുന്നില്ലല്ലോ അല്ലേ ?

ആദ്യത്തെ ആൾ ആക്ടിവിസ്റ്റ്. രണ്ടാമത്തെ ആൾ മുസ്ലീം (എല്ലാ മതക്കാർക്കും പോകാവുന്ന സ്ഥലമാണത്രേ. ) മറ്റൊരാൾക്ക് ഇരുമുടിക്കെട്ടില്ല. ചിലരുടെ പേരവർ മാറ്റുക പോലും ചെയ്തു. ഇപ്പോൾ അവസാനം പോയ സ്ത്രീക്ക് പോലും സുരക്ഷയൊരുക്കിയില്ല. (വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ പോലും സുരക്ഷയൊരുക്കിയില്ലെങ്കിൽ പിന്നെന്തിനാണ് പോലീസ് ?)

അവരെല്ലാം ഇപ്പോഴും ഭീതിയുടെ നിഴലിലുമാണ്. അവിടെയുള്ള അക്രമിസംഘത്തെയൊന്നും മടക്കിയയക്കുന്നില്ലല്ലോ അല്ലേ ? അവരുടെയൊന്നും ചരിത്രവും ‘ചരിത്ര്യ’വും അന്വേഷിക്കുന്നുമില്ല. എന്താണ് ശരിക്കും സ്ത്രീകളോടുള്ള സർക്കാർ നിലപാട് ?


_ അപർണ്ണ പ്രഭ

Leave a Reply