ഫാസിസ്റ്റുകളുടെ വാക്കുകളെ വെള്ളംതൊടാതെ വിഴുങ്ങുന്ന വിഡ്ഢികളാണ് ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കരുത്ത്

ശ്രീധരൻ പിള്ള മുമ്പ് പറഞ്ഞതും സത്യം തന്നെ സംഘ് പരിവാറിന്‍റെ അജണ്ടകളിൽ മറ്റുള്ളവർ വന്നു വീഴുക തന്നെയാണ് ഉണ്ടായത്. ആർ.എസ്.എസിന് ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന പോളിസി ഒരു കാലത്തുമില്ല. മാത്രമല്ല, ക്ഷേത്രങ്ങളിലേക്ക് മുഴുവൻ ആളുകളേയും കേന്ദ്രീകരിക്കുക എന്നത് തന്നെയാണ് അവരുടെ ഹിന്ദുത്വ പോളിസി.

‘ശബരിമലയിൽ സ്ത്രീകളെ കയറ്റരുത്’ എന്ന സംഘ് പരിവാറിന്‍റെ ടാക്ടിക്കൽ അജണ്ടയിൽ, എന്നാൽ ഞങ്ങൾ കേറിയിട്ടു തന്നെ കാര്യം എന്ന രീതിയിൽ പുരോഗമനകാരികൾ അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ ഫാസിസ്റ്റുകൾ അത്‌ ആഘോഷമാക്കിയ കേരളത്തെയാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ഫാസിസ്റ്റുകളുടെ വാക്കുകളെ വെള്ളംതൊടാതെ വിഴുങ്ങുന്ന വിഡ്ഢികളാണല്ലോ നമ്മുടെയൊരു ജനാധിപത്യത്തിന്‍റെയും മതേതരത്തത്തിന്‍റെയും കരുത്ത്.


_ ഫിറോസ്‌ ഹസ്സന്‍

Leave a Reply