ഞങ്ങളെ സ്വന്തം ഗ്രാമങ്ങളിലെത്തിച്ചു തരൂ; സർക്കാർ…
ഈ പാട്ട് കേൾക്കൂ…
അജ്ഞാതനായ ഈ തൊഴിലാളി രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും വേദന തന്റെ കവിതയിലൂടെ അവതരിപ്പിക്കുന്നു…
ഹം മസ്ദൂരോം കോ ഗാവ് ഹമാരേ
ഭേജ് ദോ സർകാർ… സൂനാ പടാ ഘർദ്വാർ. (2)
മജ്ബൂരി മേ ഹം സബ് മജ്ദൂരി കർതേ ഹേ
ഘർബാർ ഛോഡ്കർ കേ ശഹരോം മേ ബടക് തേ ഹേ.. (2)
ജോ ലേകർ ഹം കോ ആയേ
വോഹീ ഛോഡ് ഗയേ മജ്ദാർ
കുച്ഛ് തോ കരോ സർകാർ
ഹം കോ നാ പതാ ഥാ കീ
യേ ദിൻ ഭീ ആയേംഗേ..
കോറോണാ കേ കാരൺ
ഘരോം മേ സബ് ഛിപ് ജായേംഗേ..
ഹം തോ ബസ് പാപീ പേട് കേ കാരൺ
ഝേൽ രഹേ ഹേ മാർ
കുച്ഛ് തോ കരോ സർകാർ
സൂനാ പടാ ഘർദ്വാർ……
പരിഭാഷ: എ എൻ വിജയൻ
വീടിൻ പടിവാതിൽ അടഞ്ഞു കിടക്കുന്നൊരീ തൊഴിലാളികളാം ഞങ്ങളെ
സ്വന്തം ഗ്രാമങ്ങളിലെത്തിച്ചു തരൂ; സർക്കാർ…
ഞങ്ങൾ ചെയ്യുന്നു പലവിധ കൂലി വേലകൾ
അതാകട്ടെ ഗതികേടിനാൽ
പിന്നെ കുടുംബം മറന്ന്
നഗരങ്ങളിൽ അലയുന്നു
കൂട്ടിക്കൊണ്ടു വന്നവർ തന്നെ
തമാശരൂപേണ കൈയൊഴിഞ്ഞീ ഞങ്ങളെ
എന്തെങ്കിലും ചെയ്തു തരൂ; സർക്കാർ…
കൊറോണ കാരണം സർവ്വരും,
വീടുകളിലൊളിഞ്ഞിരിക്കപ്പെടുമെന്നത് –
അറിയില്ലായിരുന്നു ഈ ഞങ്ങൾക്ക്
വിശക്കുന്ന വയറാകും പാപിയാൽ ഇന്ന്
തല്ലു വാങ്ങിച്ചു കൊണ്ടേയിരിക്കുന്നു ഞങ്ങൾ ,
എന്തെങ്കിലും ചെയ്തു തരൂ; സർക്കാർ…
വീടിൻ വാതിൽ അടഞ്ഞിരിയ്ക്കുന്നു,
അടഞ്ഞിരിയ്ക്കുന്നു വീടിൻ വാതിൽ,
വീടിൻ വാതിൽ അടഞ്ഞിരിക്കുന്നൂ.