ഈ ഇതുണ്ടല്ലോ, ഇതനുഭവിക്കാത്തോർക്ക് പറഞ്ഞാ മനസിലാവൂല

‘പാടി ഞാന്‍ മൂളക്കമാലേ…’ എന്ന് തുടങ്ങുന്ന പ്രണയഗാനംകൊണ്ട് തന്നെ ശ്രദ്ധേയമായ ‘തമാശ’യുടെ ടീസർ പുറത്തിറങ്ങി. വിനയ് ഫോർട്ട് അധ്യാപകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, ദിവ്യ പ്രഭ, ചിന്നു സരോജിനി എന്നിവരാണ് നായികമാർ.

അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമീര്‍ താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിലെ പാട്ടിന്റെ വരികള്‍ മുഹ്‌സിന്‍ പരാരിയുടേതാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ‘തമാശ’യുടെ നിർമ്മാതാക്കൾ.

Leave a Reply