മോദിക്കും മമതക്കും ഗോബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍
മോദിയൊരാൾ കാരണം കൈകൂപ്പേണ്ടി വന്ന മമത
_ ഹസനുല്‍ ബന്ന
കൊൽക്കത്തയിലെ രാജ്ഭവനിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ രോഷാകുലരായ വിദ്യാർഥികൾക്ക് മുന്നിൽ രാത്രി വന്ന് നിന്ന് ഒരു മുഖ്യമന്ത്രി കൈകൂപ്പുകയാണ്.
അത് വരെ മോദിക്ക് ഗോബാക്ക് വിളിച്ച വിദ്യാർഥികൾ അതോടെ മുന്നിൽ വന്ന് നിൽക്കുന്ന ആ മുഖ്യമന്ത്രിക്കും ഗോബാക്ക് വിളിക്കുകയാണ്. മോദിയോടുള്ള രോഷം തനിക്കെതിരെ കൂടി തിരിയുന്നത് കണ്ട് മമത പറയുകയാണ്:
“നമുക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. നമ്മുടേത് ഒരു സംസ്ഥാന സർക്കാറാണ്. നമ്മുടേത് ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാറാണ്. നമ്മുടെ ഏതെങ്കിലും പരിപാടിക്ക് നരേന്ദ്ര മോദിയെ നാം ക്ഷണിച്ചിട്ടില്ല.
ഇത് നമ്മുടെ പൊലീസാണ്. ഡൽഹി പൊലീസല്ല. നമ്മുടെ ലക്ഷ്യങ്ങൾ ഒന്നാണ്. നിങ്ങളുടെ പ്രക്ഷോഭവും നമ്മുടെ പ്രക്ഷോഭവുമെല്ലാം ഒന്നു തന്നെയാണ് ”
മോദിയും അമിത് ഷായും മാത്രമല്ല, മമത പോലും കരുതുന്ന വിധം ഈ യുവരോഷം അണക്കാനാവില്ല. എല്ലാ ഭരണാധികാരികൾക്കുമുള്ള താക്കീതാകുകയാണ് പൗരത്വ പ്രക്ഷോഭം.