വാരിയൻ കുന്നത്തിന്റെ സായുധ വിപ്ലവത്തിന്റെ കഥ പറയുന്ന രണഭൂമി
മലബാറില്‍ 1921ല്‍ നടന്ന സായുധ വിപ്ലവത്തിന് നേതൃത്വം നല്കിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന രണഭൂമി എന്ന സിനിമയുടെ ട്രെയിലര്‍.
പാണ്ടിക്കാട്ടുകാരനായ വാരിയൻ കുന്നത്തിന്റെ സിനിമയൊരുക്കുന്നത് നാട്ടുകാരായ യുവാക്കളാണ്. നാടിന്റെ ചരിത്രം സിനിമയാക്കാന്‍ മൂന്നു വര്‍ഷമായി യുവാക്കള്‍ ശ്രമിക്കുന്നു. ഷഹബാസ് പാണ്ടിക്കാട് ആണ് തിരക്കഥയും സംവിധാനവും. ബിജുലാൽ കോഴിക്കോട് ആണ് വാരിയൻ കുന്നത്തിനെ അവതരിപ്പിക്കുന്നത്. ജൂലൈയില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.