ആ ധീര രാജ്യസ്നേഹികളോടും അവരുടെ കലാപത്തോടും നീതി പുലർത്താനാകണം; കെ മുരളി

ഖിലാഫത്ത് പ്രസ്ഥാനം വഴി ഒരു പരിധിവരെ രൂപംകൊണ്ട മതസമുദായ ഐക്യം പൊളിക്കണമെന്ന താല്‍പര്യം ബ്രിട്ടീഷുകാരും ഹിന്ദുവാദികളും പങ്കുവച്ചു. ഇന്ന് സാമ്രാജ്യത്വ സേവ നഗ്നമായി നടത്തുമ്പോൾ, ദേശാഭിമാനത്തിനു മേൽ കുത്തക സ്ഥാപിച്ച് അത് മറയ്ക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു മാതൃക, ദൃഢമായ രണോത്സുക സാമ്രാജ്യത്വ വിരുദ്ധ, നാടുവാഴിത്ത വിരുദ്ധ പോരാട്ടമാതൃക, അവർക്ക് പ്രശ്നമാണ്. അതാണ് കലി തുള്ളി ഇറങ്ങുന്നത്…
_ കെ മുരളി, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍

മലബാർ കലാപം സാമ്രാജ്യത്വ വിരുദ്ധ, നാടുവാഴിത്ത വിരുദ്ധ കാർഷിക കലാപമായിരുന്നു. അതായിരുന്നു അതിലെ മുഖ്യധാര. അതോടൊപ്പം ഒരു വർഗീയ ധാരയും ഉണ്ടായിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി അതിന് എതിരായിരുന്നു. ഇത് രണ്ടും ചരിത്രകാരന്മാർ രേഖപ്പെടുത്തി.

ഈ ധീര ദേശാഭിമാനിയെകുറിച്ച് പടമിറങ്ങുന്നതിനെ എന്തുകൊണ്ട് സംഘികൾ ഇത്ര വലിയ പ്രശ്നമാക്കുന്നു ? ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതു വെറുമൊരു നിമിത്തമാണ് അവർക്ക്. 1925ലെ ആര്‍.എസ്.എസ് രൂപീകരണത്തിന്, ബ്രിട്ടീഷുകാരോട് വിധേയത്വം പുലർത്തുന്ന ബ്രാഹ്മണ്യവാദ സംഘടനക്ക്, 1921ലെ സംഭവങ്ങളെ ഹിന്ദുവാദികൾ പ്രചോദനമാക്കി മാറ്റി. ഊതിപെരുപ്പിച്ച കഥകളിലൂടെ ബ്രിട്ടീഷുകാരും ഹിന്ദുവാദികളും വർഗീയ അന്തരീക്ഷം ആളികത്തിച്ചു.

ഖിലാഫത്ത് പ്രസ്ഥാനം വഴി ഒരു പരിധിവരെ രൂപംകൊണ്ട മതസമുദായ ഐക്യം പൊളിക്കണമെന്ന താല്‍പര്യം അവർ രണ്ട് കൂട്ടരും പങ്കുവച്ചു. ഇന്ന് സാമ്രാജ്യത്വ സേവ നഗ്നമായി നടത്തുമ്പോൾ, ദേശാഭിമാനത്തിനു മേൽ കുത്തക സ്ഥാപിച്ച് അത് മറയ്ക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു മാതൃക, ദൃഢമായ രണോത്സുക സാമ്രാജ്യത്വ വിരുദ്ധ, നാടുവാഴിത്ത വിരുദ്ധ പോരാട്ടമാതൃക, അവർക്ക് പ്രശ്നമാണ്. അതാണ് കലി തുള്ളി ഇറങ്ങുന്നത്.

ഇനി സിനിമയെ കുറിച്ച്: സമകാലീന രാഷ്ട്രീയ, സാമൂഹ്യ വെല്ലുവിളികളെ മുൻനിർത്തിയുള്ള ആഖ്യാനത്തിനു മാത്രമെ ഇന്ന് ആ ധീര രാജ്യസ്നേഹികളോടും അവരുടെ കലാപത്തോടും നീതി പുലർത്താനാകു.

Painting Courtesy_ Jawed Aslam

Click Here