ബോബ് മാർലി പാട്ടും പോരാട്ടവും; പ്രമേയങ്ങൾ
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക
ഞാറ്റുവേല സാംസ്ക്കാരിക പ്രവർത്ത സംഘം ഫോർട്ടു കൊച്ചിയിൽ വെച്ചു നടത്തിയ ബോബ് മാർലി പാട്ടും പോരാട്ടവും എന്ന പരിപാടിയിൽ സമരകാലത്തില് സ്വപ്നേഷ് ബാബു അവതരിപ്പിച്ച പ്രമേയം.
വികസനത്തിന്റെ പേരിൽ നിയോ ലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലിക്കുന്ന സർക്കാർ കേരളത്തെ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യുന്ന , പരിസ്ഥിതി ദുരന്തത്തിലേക്കും. ഇപ്പോൾ തന്നെ കേരളത്തിന്റെ ആളോഹരി കടം മുക്കാൽ ലക്ഷം രൂപയാക്കി വെച്ച ഭരണകൂടം വീണ്ടുമൊരു ആയിരം കോടി രൂപയുടെ കടം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് സിൽവർ ലൈൻ പദ്ധതിയിലൂടെ. വികസനത്തിന്റെ പ്രധാന ലക്ഷണം വേഗതയാണ് എന്ന വാദമുന്നയിച്ച് അർദ്ധ അതിവേഗ പാതയുടെ മറവിൽ നടക്കുന്ന കുത്തകകൾക്ക് വേണ്ടി ഭൂമിയുടെ കച്ചവടത്തിനും , പൊതുഗതാഗതം ഇല്ലായ്മ ചെയ്ത് തെരുവിന്റെ സ്വകാര്യവൽക്കരണം തീവ്രമാക്കുന്ന സിൽവർ ലൈൻ പത്സതിക്കെതിരെ സമരം ചെയ്യുന്ന മുഴുവൻ ജനങ്ങളേയും ഈ സാംസ്ക്കാരികസമ്മേളനം പിന്തുണക്കുകയും, സമര പോരാളികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. 76 ശതമാനം ഓഹരിയും സ്വകാര്യ വ്യക്തികൾക്കും, കത്തക സ്ഥാപനങ്ങൾക്കും നൽകി കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഏതറ്റം വരെയും ഞങ്ങൾ പോകും എന്ന ധാർഷ്ട്യം ഉപേക്ഷിച്ച് കെ. റയിൽ കോർപ്പറേഷനും, സർക്കാരും നിലവിലുള്ള റെയിൽവേ സംവിധാനം നവീകരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
സിൽവർ ലൈൻ എന്ന തട്ടിപ്പ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്ക് മേൽ എടുത്തിരിക്കുന്ന മുഴുവൻ കേസ്സുകളു പിൻവലിക്കാനും, സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കയും, സ്വന്തം ഭൂമിയിൽ , വീട്ടകങ്ങളിൽ അനുവാദമില്ലാതെ കയറി അതിരുകല്ല് സ്ഥാപിക്കുന്ന കെ. റയിൽ ഉദോഗസ്ഥർക്കെതിരെ കേസ്സെടുക്കാനും ജനങ്ങൾക്ക് വേണ്ടാത്ത ഈ പദ്ധതി ഉപേക്ഷിക്കുവാനും ഈ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടുന്നു.
തോപ്പില്കോളനിയിലെ കരിങ്കൽ ക്വാറി എന്നന്നേക്കുമായി അടച്ചുപൂട്ടുക
കിളിമാനൂര് തോപ്പില്കോളനിയില് ജനകീയമുന്നേറ്റസമിതി തുടരുന്ന അതിജീവന സമരത്തിന് ഐക്യദ്ധാര്ഢ്യം അറിയിച്ച് റഷീദ് മട്ടാഞ്ചേരി അവതരിപ്പിച്ച പ്രമേയം.
കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഇടനെഞ്ചായ കിളിമാനൂരിൽ പിടിമുറുക്കിയിരിക്കുന്ന ക്വാറി [സിൽവർ ലൈൻ പദ്ധതി അനുകൂലികളായ മുഖ്യമന്ത്രി വിളിച്ചു ചേർത്ത പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത പ്രമുഖർ ക്വാറി മാഫിയകൾ ആയിരുന്നു ] മാഫിയ കളുടെ ഇരകളാകാൻ വിധിക്കപ്പെട്ട കിളിമാനൂർ തോപ്പിൽ കോളനിയിലെ ദളിത് ജനത സ്വന്തം ജീവനും, കിടപ്പാടവും സംരക്ഷിക്കാൻ കഴിഞ്ഞ 24 വർഷമായി നടത്തിവരുന്ന സമരത്തെ ഈ സമ്മേളനം പിന്തുണക്കുകയും, അഭിവാദ്യം ചെയുകയും ചെയ്യുന്നു.
1972-ൽ പിറവി കൊണ്ട തോപ്പിൽ കോളനിക്കകത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടുവാനും കരിങ്കല്ല് വീണ വീട്ടുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകാനും , ജനകീയ മുന്നേറ്റ സമതി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച ക്വാറിയുടമകളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനും , കരിങ്കൽ ക്വാറി എന്നന്നേക്കുമായി അടച്ചുപൂട്ടുവാനും , സ്റ്റോപ് മെമ്മോ അനുസരിക്കാതെ ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കാനും ഈ സാംസ്ക്കാരിക സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു.
ചെല്ലാനം കടൽ തീരം സംരക്ഷിക്കുക
ഞാറ്റുവേല ബോബ്മാര്ലി പാട്ടും പോരാട്ടവും 2022 സമരകാലത്തില്, ചെല്ലാനം സമരത്തിന് ഐക്യദ്ധാര്ഢ്യമറിയിച്ച് റഷീദ് മട്ടാഞ്ചേരി അവതരിപ്പിച്ച പ്രമേയം.
കഴിഞ്ഞ രണ്ടര വർഷക്കാലമായി സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ , മരണം വരെ സ്വന്തം മണ്ണിൽ ജീവിക്കുവാൻ വേണ്ടി അതുവഴി സ്വന്തം നാടിനെ സംരക്ഷിച്ച് ഭാവി തലമുറയുടെ സുരക്ഷക്കായി പതിനെട്ടര കിലോമീറ്റർ വരുന്ന ചെല്ലാനം കടൽ തീരം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനത്തെ അമ്മമാർ നടത്തുന്ന സമരത്തെ ഈ സമ്മേളനം പിന്തുണക്കുന്നു.
തീരദേശ ജനതയെ എന്നും ശത്രുക്കളായി കണ്ട് കപ്പൽ ചാലിന്റെ ഒന്നര കിലോമീറ്റർ അടുത്ത തീരം സംരക്ഷിക്കാതെ മണ്ണ് കൊള്ള നടത്തുന്ന കൊച്ചിൻ പോർട്ട് കപ്പൽ ചാലിലെ മണ്ണ് വിൽക്കാതെ തീരസംരക്ഷണത്തിനായി കപ്പൽ ചാലിൽ നിന്ന് എടുക്കുന്ന മണ്ണ് തീരത്ത് നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കൊച്ചിൽ പോർട്ട് ഉപരോധ സമരത്തെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം ചെല്ലാനം കടൽ തീരം സംരക്ഷിക്കാൻ കൊച്ചിൻ പോർട്ടും, സർക്കാരും സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഈ സാംസ്കാരിക സമ്മേളനം ആവശ്യപ്പെടുന്നു.