പെർഫ്യൂമിന് ചെറുത്തുനിൽപ്പിൻ്റെ പേര്, ലക്ഷദ്വീപ്!
“ലോകത്ത് ആദ്യമായാണ് ലക്ഷദ്വീപിൻ്റെ പേരിൽ ഒരു പെർഫ്യൂം സുഗന്ധം പരത്തുന്നത്, ഒരുപക്ഷെ ആദ്യമായി ഒരു ചെറുത്തുനിൽപ്പിൻ്റെ പേരിലും…”
കലയും സാഹിത്യവും -കവിതയും സംഗീതവും സിനിമയും ചരിത്രത്തിലും വർത്തമാനകാലത്തിലും വിപ്ലവ പോരാട്ടങ്ങളുടെ ഭാഗമാണ്. ഖത്തറിലെ പെർഫ്യും കമ്പനിയായ “റബ്ബാനി” പുതിയ പെർഫ്യൂമിന് “ലക്ഷദ്വീപ്” എന്ന് നാമകരണം ചെയ്തുകൊണ്ടാണ് ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിൻ്റെ പേരിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പെർഫ്യൂമിൻ്റെ പോസ്റ്ററിൽ #SAVELAKSHADWEEP A FRAGRANCE PROTEST! എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് വാഴ്ചക്കെതിരെ പോരാടുന്ന ദ്വീപിലെ ജനതയോട് ഐക്യപ്പെട്ടുകൊണ്ടാണ് റബ്ബാനി ലക്ഷദ്വീപ് എന്ന പേരിൽ പെർഫ്യൂം ഇറക്കിയത്. പേരിൽ മാത്രമല്ല, ലക്ഷദ്വീപിന്റെ ഘടനയോട് ചേർന്ന സുഗന്ധത്തിന്റെ രാഷ്ട്രീയവും റബ്ബാനിയുടെ ലക്ഷദ്വീപ് എന്ന പെർഫ്യുമിൽ അടങ്ങിയിരിക്കുന്നു, ആമ്പർ ഉൾപ്പെടെയുള്ള കടൽ ധാതുക്കൾ ചേർന്നിരിക്കുന്ന സുഗന്ധം.
ദ്വീപിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലയാളിയായ പെരിന്തൽമണ്ണ സ്വദേശി താജുദ്ദീൻ പൊതിയിലിൻ്റെ ആഗ്രഹമാണ് ലക്ഷദ്വീപ് എന്ന പേരിൽ പുതിയൊരു പെർഫ്യൂമിൻ്റെ പിറവിക്ക് കാരണമായത്. ഫേസ്ബുക്കിൽ പെർഫ്യൂമുകളെ കുറിച്ചും സുഗന്ധത്തെ കുറിച്ചും നിത്യവും എഴുതുന്ന സംഗീത സംവിധായകൻ നാസർ മാലിക്കുമായുള്ള ഒരു സംവാദത്തിലാണ് ഈ ആഗ്രഹം താജുദ്ദീൻ പറയുന്നത്. തുടർന്ന് “റബ്ബാനി”യുമായി ബന്ധപ്പെടുകയും കമ്പനിയധികൃതർ താജുദ്ദിൻ്റെ ആഗ്രഹത്തിനൊപ്പം ലക്ഷദ്വീപ് ജനതയോട് ചേർന്ന് നിൽക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ലക്ഷദ്വീപ് പെർഫ്യൂം പുറത്തിറക്കിക്കൊണ്ട് റബ്ബാനി ഔദ്യോഗിക പേജിൽ ഇങ്ങനെ രേഖപ്പെടുത്തി;
“We are with Lakshadweep! In solidarity with the people of Lakshadweep, We are about to launch our new perfume. Inspired by the oceanic soul, It’s our fragrance protest! #savelakshadweep ”
ലോകത്ത് ആദ്യമായാണ് ലക്ഷദ്വീപിൻ്റെ പേരിൽ ഒരു പെർഫ്യൂം സുഗന്ധം പരത്തുന്നത്, ഒരുപക്ഷെ ആദ്യമായി ഒരു ചെറുത്തുനിൽപ്പിൻ്റെ പേരിലും…
“ലക്ഷദ്വീപ് പെർഫ്യൂം” കൂടുതൽ വിവരങ്ങൾക്ക്
Rabbani Perfume