മഅദനി ഇന്നും പറയുന്നു, “ബാബരി ഞങ്ങൾ മറക്കില്ല”, സമുദായ നേതാക്കളോ ?


_ നാസര്‍ മാലിക്

ആഗസ്റ്റ് ആറിന്‍റെ അർദ്ധരാത്രിയിലാണ് ആർ.എസ്.എസുകാരായ ഹിന്ദുത്വ ഭീകരവാദികൾ ബാബരി മസ്ജിദ് തകർക്കാൻ വരുന്നവർക്ക് എതിരെ ശക്തമായി പ്രതികരിച്ചതിന്‍റെ പേരിൽ മഅദനിക്ക് നേരെ അൻവാർശ്ശേരിക്ക് മുന്നിൽ നിന്ന് ബോംബ് എറിഞ്ഞു വലത് കാൽ തകർക്കുന്നത്. അതിന് ശേഷമാണ് അതെ ഹിന്ദുത്വ വാദികളുടെ ഭരണകൂടങ്ങൾ രണ്ട് പതിറ്റാണ്ടായി വേട്ടയാടുന്ന മഅദനി നഷ്ടപ്പെട്ട വലത് കാൽ ഇല്ലാതെ, കണ്ണിന്‍റെ കാഴ്ച്ച ഇല്ലാതെ, നിരവധി രോഗങ്ങൾ അലട്ടുന്ന നേരവും ഇങ്ങനെ പറയുന്നത്,

“ബാബരി ഞങ്ങൾ മറക്കില്ല”

എന്നാൽ രണ്ട് കാലും കണ്ണുകളും പൂർണ്ണ ആരോഗ്യവുമുള്ള ചില സമുദായ നേതാക്കൾ ഇന്നും പറയുന്നു ബാബരി നിങ്ങൾ മറന്നേക്കൂ, നമുക്ക് കോൺഗ്രസിന്‍റെ മതേതരത്വത്തിൽ വിശ്വസിക്കാമെന്ന്. ആയിരക്കണക്കിന് മുസ്‌ലിങ്ങൾ ഹിന്ദുത്വവാദികളാൽ കൊല്ലപ്പെട്ട, രാഷ്ട്രീയം എന്തെന്ന് അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ വരെ കൊല്ലപ്പെട്ട, മുസ്‌ലിം സ്ത്രീകളെ ക്രൂരമായി ബലാൽസംഗം ചെയ്ത, എന്തിനധികം ഒരു മുസ്‌ലിം യുവാവിനെ കൊണ്ട് സ്വന്തം മാതാവിനെ വരെ നിർബന്ധിച്ചു റേപ്പ് ചെയ്യിപ്പിച്ചു അത് വീഡിയോവിൽ പകർത്തി, അതുകണ്ട് ഹിന്ദുത്വവാദികൾ ആഘോഷിച്ച കാലഘട്ടം.

അതൊക്കെ അങ്ങ് മറക്കണം എന്നാണ് ഹുസൈൻ മടവൂർ പറയുന്നത്, അതും ഇതിനൊക്കെ ഒത്താശ ചെയ്ത കോൺഗ്രസിന്‍റെ മതേതര മുഖം ശരിയാണ് എന്നത് സമർത്ഥിക്കാൻ വേണ്ടി. അതിനുള്ള അയാളുടെ ചേതോവികാരം എന്തെന്ന് അയാളുടെ ഫേസ്ബുക്ക് Wallല്‍ തന്നെയുണ്ട്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്ന് അയാൾക്ക് ഉറുദു, അറബി, പാഴ്സി ഭാഷകളെ കാര്യത്തിൽ എന്തോ സ്ഥാനം കിട്ടി എന്നതാണ്. ആദ്യം നീയൊക്കെ പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന മനുഷ്യജീവികളുടെ രോദനത്തിന്‍റെ ഭാഷ കേൾക്കാൻ പഠിക്കു, എന്നിട്ട് അല്ലെ ബാക്കി ഭാഷകളെ വക്താവായി അത് പഠിപ്പിക്കാൻ വരേണ്ടത് ?

ഇന്നും മഅദനി എന്ന ഇതിഹാസം, ഈ അവസ്ഥയിലും “ബാബരി ഞങ്ങൾ മറക്കില്ല” എന്ന് പറയാൻ ശേഷിച്ച ജീവൻ കൊണ്ട് ഉറക്കെ വിളിച്ചു പറയുന്നുവെങ്കിൽ, ആ മനുഷ്യനെ തിരിച്ചറിയാത്ത സമുദായം അനുഭവിക്കും , അത് നിങ്ങൾ അർഹിച്ചതാണ്. അന്നേരവും അഭിമാനമുണ്ട് മഅദനി എന്ന ഒപ്പം മനുഷ്യന് ഒപ്പം നിന്നതിൽ. അല്ലാഹു എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം അതാണ്.

ഇനി ഇതിന് താഴെ അങ്ങിനെ ഒക്കെ പറയേണ്ടി വരുന്നത് മുസ്‌ലിങ്ങളുടെ ഗതികേടാണെന്നും പറഞ്ഞിട്ട് ഓഞ്ഞ അനാർക്കിസം പറഞ്ഞു വരരുത്, മുസ്‌ലിം എന്നാൽ ഹിന്ദുത്വ കോണകം തിരുമ്മി ജീവിക്കുന്നവർ എന്നല്ല അർത്ഥം , അതിനർത്ഥം ജീവിതം ആയാലും മരണം ആയാലും അന്തോസോടെ എന്നുള്ളതാ. ഇതൊക്കെ താടിയും തൊപ്പിയും വെച്ച മടവൂരിനും പാണക്കാട് തങ്ങന്മാർക്കും ഞാൻ പറഞ്ഞു കൊടുത്തു വേണ്ടാ തിരിച്ചറിയാൻ.
‘ ഹസ്ബുനള്ളാ ‘ – അതെ അല്ലാഹു മതി

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail