ആ മാധ്യമങ്ങള്‍ മതേതരമാണെന്ന് മുസ്‌ലിങ്ങളും വിശ്വസിക്കുന്നു !
ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ഇന്ന് ബനൂ ഇസ്രായീലിന്റെ അതേ അവസ്ഥയാണ്. മൂസാനബി അവരെ എത്രമാത്രം മോചിപ്പിക്കാൻ ശ്രമിച്ചിരുന്നോ, എന്നിട്ടും അവർ ആരുടെ അടിമകളാണോ അവരോടൊപ്പം നിന്ന് മൂസാനബിക്ക് എതിരെ പ്രവർത്തിക്കാനാണ് തക്കം കിട്ടിയപ്പോളൊക്കെ ബന്നൂ ഇസ്യിലെർ ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലെ ഒരു പ്രധാന പ്രശ്നം എന്തെന്നുവെച്ചാൽ ഇപ്പോ ഉത്തരേന്ത്യയിലെ ടൈംസ് നൗ, റിപ്പബ്ലിക് ടിവി , ABP ന്യൂസ് . എല്ലാം വിഷം തുപ്പി മത്സരിക്കാണ് . സെക്കുലറിസ്റ്റുകൾ വരെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അതിൽ വരുന്നതെല്ലാം കള്ളത്തരമാണ് എന്നാണ് ആദ്യം വിശ്വസിക്കൽ.
എന്നാൽ കേരളത്തിലെ ചില മീഡിയകൾ മുസ്‌ലിങ്ങളെ തകർക്കാൻ ശ്രമിക്കുകയും അതോടൊപ്പം തന്നെ മതേതരമ്മാരാണെന്ന് പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യാറാണ് . അവർ മതേതരർ ആണന്ന് എന്ന് മുസ്‌ലിങ്ങൾ ഉൾപ്പെടെ വിശ്വസിക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ അപകടം.
കേരളത്തിലുള്ള ചില മീഡിയകൾ ഇടയ്ക്കിടയ്ക്ക് ആർ.എസ്.എസിനെതിരെ പറയുകയും അതോടുകൂടി നമ്മുടെ കൗമുകൾ വിചാരിക്കുന്നത് ഇവരൊക്കെ ഭയങ്കര മതേതരക്കാർ ആണെന്നാണ്.
മനോരമ ഏതുകാലത്തും പക്കാ ഇസ്‌ലാമിക് വിരുദ്ധരാണ്. അത് ഇന്നലെ അങ്ങട്ട് പൊട്ടിമുളച്ചതൊന്നുമല്ല. അവർ ചിരിക്കും കളിക്കുകയും മുസ്‌ലിം സമുദായത്തെ സുഖിപ്പിക്ക എല്ലാം തന്നെ ചെയ്യും.
എപ്പോഴും ഇസ്‌ലാമിനെ ഭീകരവൽക്കരിച്ച ശേഷം പിന്നീട് ഏതെങ്കിലും മുസ്‌ലിങ്ങളുടെ സ്വലാത്ത് നഗറിലെയോ അറബിക് കോളജിലെയോ വാർഷികം വരുമ്പോൾ ഒരു സപ്ലിമെന്റ് അങ്ങ് ഇറക്കും സ്പെഷ്യലായി, അല്ലെങ്കിൽ പാണക്കാട് തങ്ങളെ കുറിച്ചിട്ട് ഒരു അടിപൊളി ഫീച്ചർ കൊടുക്കും.
പാണക്കാട് തങ്ങൾ നീലക്കുറിഞ്ഞി പൂത്തത് കാണാൻപോയി, അദ്ദേഹത്തിന്റെ വാച്ച് ശേഖരണം, പെൻ ശേഖരണം എന്നൊക്കെ പറഞ് വല്ല്യ രീതിയിൽ തന്നെ പൊക്കിയടിക്കും.
അതോട് കൂടി സമുദായത്തിലെ ചിലർ ചാക്കിലായി. ഞങ്ങളെ പറ്റി ഓര് പറഞ്ഞല്ലൊ. കൗമിലെ ചിലർക്ക് ഇങ്ങനെയുള്ളതൊക്കെ കേട്ടാൽ മതി. അവർ നല്ല മീഡിയക്കാർ ആണ് എന്ന് വിലയിരുത്തും.
മുസ്‌ലിങ്ങൾ ഇന്ന് അനുഭവിക്കുന്ന വലിയ പ്രശ്‌നം, ഇത് തന്നെയാണ് ഏറ്റവും വലിയ പരാജയവും
_ ആദില ടി
#IslamophobicIndianMedias