നവമാധ്യമ പ്രവർത്തകരേയും വിമതശബ്ദങ്ങളേയും അടിച്ചമർത്താനുള്ള ശ്രമം

“പാനായിക്കുളം കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രണ്ട് മുസ്‌ലിം യുവാക്കളെ കളമശ്ശേരിയിൽ മണിക്കൂറുകളോളം അന്യായമായി തടവിൽ വെച്ച സംഭവം സഖാവ് റിജാസിന്റെ റിപ്പോർട്ടിങ്ങിലൂടെ ദേശീയ ശ്രദ്ധയാർജ്ജിച്ചിരുന്നു…”
_ പുരോഗമന യുവജന പ്രസ്ഥാനം

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ്
#JournalismIsNotACrime

കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അന്യായമായി കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാക്കളുടെ വിഷയം മക്തൂബ് ഓൺലൈൻ മാധ്യമത്തിലൂടെ റിപ്പോർട്ട്‌ ചെയ്ത സ്വതന്ത്ര മാധ്യമ പ്രവർത്തകനും DSA സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് റിജാസിനെതിരായി വടകര പോലീസ് IPC 153 പ്രകാരം സ്വമേധയാ കേസെടുത്തിരിക്കുകയാണ്. രാജ്യത്ത് എവിടെ നടക്കുന്ന അക്രമങ്ങളിലും സ്ഫോടനങ്ങളിലും ആദ്യം തന്നെ മുസ്‌ലിം പേരുള്ളവരെ കസ്റ്റഡിയിൽ എടുക്കുന്ന ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ കേരളത്തിലെ പ്രതിനിധികൾ മാത്രമായി സർക്കാരും സിപിഎം മാറിയിരിക്കുന്നു.

പാനായിക്കുളം കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രണ്ട് മുസ്‌ലിം യുവാക്കളെ കളമശ്ശേരിയിൽ മണിക്കൂറുകളോളം അന്യായമായി തടവിൽ വെച്ച സംഭവം സഖാവ് റിജാസിന്റെ റിപ്പോർട്ടിങ്ങിലൂടെ ദേശീയ ശ്രദ്ധയാർജ്ജിച്ചിരുന്നു. കേരള സർക്കാരും പോലീസും നടത്തുന്ന മുസ്‌ലിം വിരുദ്ധത പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയാക്കുകയും ഇവരുടെ കപട ഇടത് മുഖം വെളിപ്പെടുത്തുകയും ചെയ്തതിലെ ഭരണകൂട പ്രതികാര നടപടിയാണ് ദേശീയ പത്ര ദിനമായ ഇന്ന് തന്നെ കേസെടുത്ത് സർക്കാർ തെളിയിച്ചിരിക്കുന്നത്.

നവമാധ്യമ പ്രവർത്തകരേയും വിമത ശബ്ദങ്ങളേയും ഭീകരമുദ്ര കുത്തി അടിച്ചമർത്താനുള്ള ശ്രമം കേരളീയ പൊതുസമൂഹം ജാഗ്രതയോടെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. സർക്കാരിനെയും സിപിഎമിനെയും വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഒതുക്കാനുള്ള ആദ്യത്തെ ശ്രമമല്ല ഇത്. അട്ടപ്പടിയിൽ ഭൂമി കയ്യേറ്റം വാർത്തയാക്കിയ ഡോ. സുനിലിന് എതീരായും ഈ അടുത്ത കാലത്താണ് പ്രതികാര നടപടി ഉണ്ടായത്.

കമ്മ്യുണിസ്റ്റ് മുഖംമൂടിയണിഞ്ഞ ഈ സോഷ്യൽ ഫാസിസ്റ്റുകൾക്കെതിരായി നാം നിലയുറപ്പിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തനം ഭീകരവാദമല്ല. മാധ്യമ പ്രവർത്തകർക്കെതിരായ ഭരണകൂട കടന്നാക്രമണത്തിൽ പ്രതിഷേധിക്കുക.
_ പുരോഗമന യുവജന പ്രസ്ഥാനം
2023 നവംബർ 16

Follow us on | Facebook | Instagram Telegram | Twitter | Threads