സോളിഡാരിറ്റി വഴി നിങ്ങൾക്കൊപ്പം, മാധ്യമം വഴി ആർ.എസ്.എസിനൊപ്പം


പി കെ നൗഫൽ

വിശ്വാസികൾക്ക് മുൻപിൽ ഞാൻ നല്ല വിശ്വാസി ആണെന്ന് അഭിനയിക്കുന്ന, അവിശ്വാസികൾക്ക് മുൻപിൽ ഞാൻ നിങ്ങൾക്ക് ഒപ്പം ആണെന്ന് പറയുന്ന’വരെ ഖുർആൻ വിശേഷിപ്പിച്ചത് കപടവിശ്വാസികൾ എന്നാണ്.

ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം ചില നിലപാടുകൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല.

കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു ജമാഅത്തെ ഇസ്‌ലാമി യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ആയ സോളിഡാരിറ്റി, SIO വഴി ഇരക്ക് അനുകൂലമായ ഐക്യദാർഢ്യം നൽകിയപ്പോൾ,

ജനങ്ങൾ കൂടുതൽ വായിക്കുന്ന ജമാഅത്തെ ഇസ്‌ലാമി യുടെ മാധ്യമം പത്രം വഴി ജന്മഭൂമിയെ കടത്തിവെട്ടുന്ന നിലക്ക് RSSനു വേണ്ടി നുണ പ്രചാരണമാണ് നടത്തിയത്.

അതേ സോളിഡാരിറ്റി വഴി “ഞങ്ങൾ നിങ്ങൾക്കൊപ്പം” എന്നു പറയുക, മറുവശത്ത് “മാധ്യമം പത്രം ഉപയോഗിച്ച് RSS സർക്കാരിനോട് ഞങ്ങൾ നിങ്ങൾക്കൊപ്പം ആണെന്നും” പറയുന്ന കാപട്യം.

നിങ്ങൾ ആരെയാണ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്, നിങ്ങൾ ആരെയാണ് വിഡ്ഢികൾ ആക്കുവാൻ ശ്രമിക്കുന്നത്?

Like This Page Click Here

Telegram
Twitter