ഭരണഘടന കത്തിച്ചുകളയുന്ന ഒന്നാമത്തെയാൾ ഞാൻ തന്നെയാകും; അംബേദ്കര്‍

“ആളുകൾ എന്നോട് എപ്പോഴും പറയുന്നു, ഓ നിങ്ങളാണല്ലോ ഭരണഘടന എഴുതിയത് എന്ന്. എന്റെ ഉത്തരം ഞാൻ വെറും കൂലിയെഴുത്തുകാരൻ മാത്രമായിരുന്നു എന്നാണ്. എന്റെ ഹിതത്തിനെതിരായി എന്നോട് ആവശ്യപ്പെട്ട പലതും ഞാൻ ചെയ്തു….

എന്റെ സുഹൃത്തുക്കൾ പറയുന്നു ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. പക്ഷെ അത് കത്തിച്ചുകളയുന്ന ഒന്നാമത്തെയാൾ ഞാൻ തന്നെയാകും എന്ന് പറയുവാനും ഞാനൊരുക്കമാണ്” 1953 സെപ്റ്റംബർ 2 ന് അംബേദ്‌കർ രാജ്യസഭയിൽ പറഞ്ഞത്.

രണ്ട് വർഷങ്ങൾക്ക് ശേഷം 1955 മാർച്ച് 19 ന് രാജ്യസഭയിൽ നാലാം ഭേദഗതി ബിൽ ചർച്ചയ്ക്കിടെ പഞ്ചാബിൽ നിന്നുള്ള ഡോ. അനൂപ് സിംഗ് ഭരണഘടന കത്തിക്കുമെന്ന അംബേദ്കറുടെ പരാമർശത്തെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അംബേദ്‌കർ മറുപടി പറഞ്ഞു.

“നിങ്ങൾക്ക് അതിന് മറുപടി വേണോ ? ശരി, ഞാൻ പറയാം. എന്റെ സുഹൃത്ത് പറയുന്നു ഞാൻ കഴിഞ്ഞ തവണ ഇവിടെ സംസാരിച്ചപ്പോൾ ഭരണഘടന കത്തിക്കുമെന്ന് പറഞ്ഞുവെന്ന്. ശരിയാണ്, പക്ഷെ തിടുക്കത്തിൽ എനിക്ക് അത് വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എന്റെ സുഹൃത്ത് എനിക്ക് അതിനൊരു അവസരം ഒരുക്കിയിരിക്കുന്നതിനാൽ ഞാൻ പറയാം. ഇതാണ് ഞാൻ അങ്ങനെ പറഞ്ഞതിന് കാരണം. ദൈവങ്ങൾക്ക് വന്നു താമസിക്കാനായി നമ്മൾ ഒരു ദേവാലയം സ്ഥാപിച്ചു. പക്ഷെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതിന് മുന്നേ തന്നെ ചെകുത്താൻ ആ ഇടം സ്വന്തമാക്കിയാൽ ദേവാലയം തകർക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനാവുക. ഈ ദേവാലയത്തിൽ അസുരന്മാർ സ്ഥാനം പിടിക്കണമെന്നല്ല, ദേവന്മാർ സ്ഥാനം പിടിക്കണമെന്നായിരുന്നു നമ്മൾ ആഗ്രഹിച്ചത്. ഭരണഘടന കത്തിക്കണമെന്ന് ഞാൻ പറയാൻ കാരണമിതാണ്”

“People always keep saying to me : ‘Oh, you are the maker of the Constitution.’ “My answer is I was a hack. What I was asked to do, I did much against my will….

My friends tell me that I have made the Constitution. But I am quite prepared to say that I shall be the first person to burn it out.” Dr BR Ambedkar in the Rajya Sabha on 2 September 1953

Two years later, on 19 March 1955, Dr Anup Singh, a Rajya Sabha member from Punjab, brought up Ambedkar’s remark, when the Fourth Amendment Bill was being discussed. Dr Singh asked, “Last time when you spoke, you said that you would burn the Constitution.”

Do you want a reply to that? I would give it to you right here. My friend says that the last time when I spoke, I said that I wanted to burn the Constitution. Well, in a hurry I did not explain the reason. Now that my friend has given me the opportunity, I think I shall give the reason. The reason is this: We built a temple for god to come in and reside, but before the god could be installed, if the devil had taken possession of it, what else could we do except destroy the temple? We did not intend that it should be occupied by the Asuras. We intended it to be occupied by the Devas. That’s the reason why I said I would rather like to burn it.
_ Dr BR Ambedkar in the Rajya Sabha on 19 March 1955.

Related Articles, Click Here Constitution Of India

Leave a Reply